ഞരമ്പ് മുറുക്കാന്‍ നമിത വരുന്നു
നടിയെന്ന നിലയിലുള്ള നമിതയുടെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. അജിത്ത്, വിജയ്, ചിമ്പു എന്നിവരുടെ നായികയായി അഭിനയിക്കാനുള്ള അവസരങ്ങള്‍ തേടിയെത്തിയതോടെ നമിതക്ക് തിരക്കേറി. അതിനിടയില്‍ അങ്കലാപ്പിലായത് ചിത്രീകരണം പൂര്‍ത്തിയാക്കാനാവാതെ കുഴഞ്ഞ ഒരു 'കൊച്ചുചിത്ര'ത്തിന്റെ നിര്‍മാതാക്കളാണ്.
നമിത നായികയായ അഴകാന പൊണ്ണുതാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വര്‍ഷം തുടങ്ങിയതാണ്. 2006 ആഗസ്തില്‍ ചിത്രം തിയേറ്ററുകളിലെത്തിക്കാന‍് തീരുമാനിച്ചിരുന്നതാണെങ്കിലും നമിതയുടെ തിരക്കുകള്‍ കാരണം അഴകാന പൊണ്ണിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കാനായില്ല. കഴിഞ്ഞ ഒരു വര്‍ഷമായി നമിതയുടെ തിരക്കൊഴിയുന്നതും കാത്ത് നിര്‍മാതാക്കള്‍ കാത്തിരിക്കുകയായിരുന്നു.
നമിതയില്‍ നിന്ന് ആരാധകര് പ്രതീക്ഷിക്കുന്നതിനപ്പുറം ദൃശ്യവിരുന്നായി നിറച്ചിട്ടുള്ള രംഗങ്ങളാല്‍ സമൃദ്ധമാണ് അഴകാന പൊണ്ണ് എന്ന ചിത്രം. അടുത്ത വീട്ടില്‍ താമസിക്കുന്ന ഇരുപത്താറുകാരിയായുമായി പതിനാറുകാരന്‍ പ്രണയത്തിലാവുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഇരുപത്താറുകാരിയും പതിനാറുകാരനും തമ്മിലുളള ബന്ധം വഴിതെറ്റുന്നതോടെ പ്രേക്ഷകരുടെ ഞരമ്പുകള്‍ വലിച്ചുമുറുക്കുന്ന രംഗങ്ങള്‍ ചിത്രത്തില്‍ ആരംഭിക്കുകയായി. ഈ ഇരുപത്താറുകാരിയായി അഭിനയിക്കുന്നത് നമിതയാവുമ്പോള്‍ രംഗങ്ങളുടെ കൊഴുപ്പ് എന്താവുമെന്ന് പ്രേക്ഷകര്‍ക്ക് ഊഹിക്കാമല്ലോ.
അഴകാന പൊണ്ണിന്റെ ചിത്രീകരണം പൂര്‍ത്തിയാവാത്തതില്‍ അക്ഷമരായ തന്റെആരാധകര്‍ക്കു നേരെ ഒടുവില്‍ നമിത കനിഞ്ഞിരിക്കുന്നു. മറ്റു ചിത്രങ്ങളുടെ തിരക്കിനിടയിലും അഴകാന പൊണ്ണിലെ അവശേഷിക്കുന്ന രംഗങ്ങളില്‍ അഭിനയിക്കാന്‍ നമിത സമയം കണ്ടെത്തി. അങ്ങനെ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി വരികയാണ്.
നമിതയുടെ ആരാധകരുടെ കാത്തിരിപ്പ് ഇനിയേറെ നീളില്ല. അടുത്ത മാസം ചിത്രം തിയേറ്ററുകളിലെത്തും. അഴകാന പൊണ്ണിന്റെ അഴക് മതിവരുവോളം കണ്ടാസ്വദിക്കാന്‍ വക നല്‍കുന്ന രംഗങ്ങളില്‍ നമിത ആരാധകരെ വേണ്ടത്ര തൃപ്തിപ്പെടുത്തും വിധം തന്നെ അഭിനയിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.


Click it and Unblock the Notifications