ഫാസില്‍ ചിത്രത്തില്‍ പൃഥ്വി-മംമ്ത
തുടര്‍ച്ചയായ പരാജയങ്ങള്‍ക്കു ശേഷം ഏറെ ശ്രദ്ധാപൂര്‍വമാണ് ഫാസില്‍ തന്റെ അടുത്ത ചുവട് വയ്ക്കുന്നത്. ഒടുവില്‍ ചെയ്ത മൂന്ന് സിനിമകളും പരാജയപ്പെട്ടത് മലയാളത്തില്‍ പുതിയൊരു ചിത്രം ചെയ്യാന്‍ ഫാസിലിന് ധൈര്യം നല്‍കുന്നുമില്ല. അതുകൊണ്ട് തമിഴില്‍ ഒരു ചിത്രം ചെയ്യാനാണ് ഫാസിലിന്റെ പുതിയ പദ്ധതി.
ഫാസിലിന്റെ ഈ ചിത്രം നിര്‍മിക്കുന്നത് പ്രിയദര്‍ശനാണ്. നായകനാവുന്നത് പൃഥ്വിരാജാണ്. ഫാസില്‍-പ്രിയന്‍-പൃഥ്വി ടീം തമിഴില്‍ ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ പലതും പ്രതീക്ഷിക്കും. നായികയും മലയാളത്തില്‍ നിന്നു തന്നെ. മംമ്താ മോഹന്‍ദാസാണ് ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയാവുന്നത്.
ഒരു കള്ളനായാണ് പൃഥ്വിരാജ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. മോസ് കള്ളത്തരങ്ങള്‍ ചെയ്യുന്നത് അന്നന്നത്തെ ജീവിതം മുന്നോട്ടുകൊണ്ടുപോവാനാണ്. മോസിനൊപ്പം അവന്റെ എല്ലാ കള്ളത്തരങ്ങള്‍ക്കും ഏഴ് വയസുകാരിയായ ടെസ്സിയുമുണ്ട്. മോസും ടെസ്സിയും തമ്മിലുളള ബന്ധമെന്തെന്ന് ആര്‍ക്കുമറിയില്ല. അങ്ങനെയൊരു ചോദ്യം ആരെങ്കിലും ചോദിച്ചാല്‍ അവരില്‍ നിന്നും ഇരുവരും ഒഴിഞ്ഞുമാറും.
ഇവരുടെ ജീവിതത്തിലേക്ക് നന്ദന കടന്നുവരുന്നത് യാദൃശ്ചികമായാണ്. സമ്പന്നതയിലും ജീവിതസമൃദ്ധിയിലും വളര്‍ന്ന അവളെ അമ്മയുടെ മരണം വല്ലാതെയുലച്ചു. സഹോദരന്‍ സുമേഷ് വാസുദേവന്റെ ജീവിതം തന്നെ അമ്മയുടെ മരണത്തോടെ മാറിമറിഞ്ഞു. മോസിനെ കണ്ടുമുട്ടുന്ന നന്ദന സുമേഷിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ മോസിനെ ഒരു പിടിവള്ളിയാക്കുന്നു.
നന്ദനയായി വേഷമിടുന്നത് മംമ്തയാണ്. ടെസ്സിയായി നിവേദിതയും സുമേഷായി വിനീതും അഭിനയിക്കുന്നു. പൃഥ്വിരാജും മംമ്തയും ആദ്യമായാണ് നായികാനായകന്‍മാരായി വേഷമിടുന്നത്.


Click it and Unblock the Notifications