»   » പ്രകാശ് രാജിന് ആദ്യഭാര്യയുടെ വിവാഹാശംസ

പ്രകാശ് രാജിന് ആദ്യഭാര്യയുടെ വിവാഹാശംസ

Posted By:
Subscribe to Filmibeat Malayalam
Prakash Raj
രണ്ടാം വിവാഹത്തിനൊരുങ്ങുന്ന നടന്‍ പ്രകാശ് രാജിന് ആദ്യഭാര്യയുടെ വക ആശംസകള്‍. ജൂണ്‍ 24നാണ് കോറിയോഗ്രാഫറായ കാമുകി പോണി വര്‍മ്മയെ പ്രകാശ് രാജ് വിവാഹം ചെയ്യുന്നത്.

ഇതിന് ഒരു മാസം മുമ്പേതന്നെ ആദ്യഭാര്യ ലളിത പ്രകാശിന് ആശംസകള്‍ നേര്‍ന്നു. പോണിയുമായുള്ള പ്രകാശിന്റെ ബന്ധത്തെക്കുറിച്ച് തനിക്ക് നന്നായി അറിയാമെന്നും ലളിത പറഞ്ഞു.

ആദ്യം പ്രകാശ് വിവാഹമോചനം ആവശ്യപ്പെട്ടപ്പോള്‍ ലളിത സമ്മതിച്ചിരുന്നില്ല, എന്നാല്‍ പിന്നീട് പോണിയുമായുള്ള ബന്ധം മനസ്സിലാക്കിയശേഷം അവര്‍ വിവാഹമോചനത്തിന് സമ്മതം നല്‍കുകയായിരുന്നു.

അവര്‍ക്ക് രണ്ടുപേര്‍ക്കും സന്തോഷമുണ്ടാകട്ടെയെന്ന് ആശംസിക്കാന്‍ മാത്രമേ എനിയ്ക്ക് കഴിയൂള്ളു, അവര്‍ രണ്ടുപേരും സുഖകരമായ ദാമ്പത്യം നയിക്കട്ടെ- മുന്‍ നടികൂടിയായ ലളിത പറഞ്ഞു.

ഇവരുടെ വിവാഹമോചനക്കേസ് കോടതിയിലെത്തിയപ്പോള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധനേടിയത് മക്കളായ മേഘ്‌നയുടെയും പൂജയുടെയും സംരക്ഷണം ആര്‍ക്കായിരിക്കുമെന്ന കാര്യത്തിലായിരുന്നു.

എന്നാല്‍ മക്കളെ തന്റെ കൂടെ വിടണമെന്ന് ലളിത ഉറച്ചനിലപാടെടുത്തു. അന്തരിച്ച നടി ആനന്ദത്തിന്റെ മകളും നടി ഡിസ്‌കോ ശാന്തിയുടെ സഹോദരിയുമായി ലളിത.

പ്രകാശുമായുള്ള വിവാഹത്തിന് ശേഷമാണ് ലളിത അഭിനയരംഗത്തുനിന്നും വിടവാങ്ങിയത്. എന്നാല്‍ ഇപ്പോള്‍ ലളിത തിരിച്ചുവരുകയാണ്. സത്യരാജ് നായകനാകുന്ന മുരിയാടി എന്ന ചിത്രത്തിലൂടെയാണ് ലളിതയുടെ തിരിച്ചുവരവ്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam