വിജയ് ലിംഗുസ്വാമി ചിത്രത്തിലേക്ക്

കാര്‍ത്തിയെ നായകനാക്കിയൊരുക്കുന്ന 'പയ്യാ'യുടെ ഷൂട്ടിങ് അവസാനഘട്ടത്തിലെത്തി നില്‍ക്കെ ലിംഗുസ്വാമി വിജയ് ചിത്രത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. എസ്‌പി രാജ്‌കുമാറിന്റെ 'സുറ'യില്‍ നടിച്ചു കൊണ്ടിരിയ്‌ക്കുന്ന വിജയ്‌യും ലിംഗുസ്വാമി ചിത്രത്തില്‍ അഭിനയിക്കുന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം
വിജയ്‌യുടെ ആക്ഷന്‍ പരിവേഷം പരമാവധി മുതലാക്കിയുള്ള കഥയാണ് ലിംഗുസ്വാമി എഴുതിക്കൊണ്ടിരിയ്‌ക്കുന്നത്. ടെക്‌നിക്കല്‍ പെര്‍ഫെക്ഷനോടെ വമ്പന്‍ ഫ്രെയിമിലൊരു വിജയ് ചിത്രം തന്നെയാണ് സംവിധായകന്‍ പ്ലാന്‍ ചെയ്‌തിരിയ്‌ക്കുന്നത്. തെലുങ്ക് സൂപ്പര്‍താരം ചീരഞ്‌ജീവിയുടെ മകന്‍ തേജയെ നായകനാക്കി ഒരു ചിത്രവും സ്വാമി ആലോചിയ്‌ക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും പുരോഗമിയ്‌ക്കുകയാണ്.
അതേ സമയം പരുത്തിവീരന്‍ ഫെയിം കാര്‍ത്തിയും തമന്നയും ഒന്നിയ്‌ക്കുന്ന 'പയ്യാ'യെക്കുറിച്ച് വന്‍ പ്രതീക്ഷകളാണ് സ്വാമിയ്‌ക്കുള്ളത്. ആക്ഷനും അഡ്വഞ്ചറും ഒത്തുചേര്‍ന്നൊരു റോഡ്‌മൂവിയായിരിക്കും 'പയ്യാ'യെന്ന് സംവിധായകന്‍ പറയുന്നു. ബാംഗ്ലൂരില്‍ നിന്ന് തമന്നയ്‌ക്കൊപ്പം മുംബൈയിലേക്കൊരു യാത്ര. ഇതിനിടെയുണ്ടാകുന്ന ചില പ്രശ്‌നങ്ങള്‍ പുതിയ സിനിമയെക്കുറിച്ച് നായകന്‍ കാര്‍ത്തി പറയുന്നതിങ്ങനെയാണ്.


Click it and Unblock the Notifications











