മംമ്ത സംവിധായികയാകുന്നു
രജനിയുടെ കുചേലന്റെ വാര്‍ത്തകള്‍ നിലയ്‌ക്കുന്നില്ല. ചിത്രീകരണം ആരംഭിച്ചതു മുതല്‍ തമിഴ്‌നാട്ടിലേതു പോലെ തന്നെ കുചേലന്‍ കേരളത്തിലും സംസാര വിഷയമായിരുന്നു.
ശ്രീനിയുടെ കഥ പറയുമ്പോളിന്റെ കഥയാണ് കുചേലന്റെതുമെന്നായിരുന്നു ഇവിടെയും ചിത്രം സംസാരവിഷയമാകാനുള്ള കാരണം.
കുചേലനില്‍ നയന്‍സിനു പുറമെ മംമ്‌തയും അഭിനയിക്കുന്നുവെന്ന വാര്‍ത്തയും നേരത്തെ പുറത്തു വന്നിരുന്നു. എന്നാല്‍ ചിത്രത്തില്‍ മംമ്‌തയുടെ വേഷമെന്തെന്ന് ഇത്ര നാളും പുറത്തു വിട്ടിരുന്നല്ല.
കുചേലനില്‍ സൂപ്പര്‍ സ്റ്റാറിന്റെ വേഷത്തിലെത്തുന്ന രജനിയുടെ ചിത്രം സംവിധാനം ചെയ്യുന്ന സംവിധായകയുടെ വേഷമാണത്രേ മംമ്‌തയ്‌ക്ക്.
സൂപ്പര്‍ താരത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഇത്തരമൊരു കഥാപാത്രമുണ്ടായതെന്നും ആ വേഷത്തിലേക്ക് മംമ്‌തയെ നിശ്ചയിച്ചതുമെന്നുമൊക്കെയാണ് വര്‍ത്തമാനം.
നയന്‍സിനെ തെന്നിന്ത്യയിലെ പ്രധാന താരമാകാന്‍ സഹായിച്ച രജനി തനിയ്ക്കും ഭാഗ്യം കൊണ്ടു വരുമെന്നാണ് മംമ്തയുടെ പ്രതീക്ഷ.


Click it and Unblock the Notifications











