»   » രജനിയെയും കമലിനെയും ഒന്നിപ്പിക്കാന്‍ ശങ്കര്‍

രജനിയെയും കമലിനെയും ഒന്നിപ്പിക്കാന്‍ ശങ്കര്‍

Posted By:
Subscribe to Filmibeat Malayalam
Kamal Hassan and Rajinikanth
രജനീകാന്ത്, കമല്‍ ഹാസന്‍ എന്നിവര്‍ ചലച്ചിത്രലോകത്തെ സംബന്ധിച്ച് സമ്പത്താണ്. ഇവര്‍ ഇറങ്ങിത്തിരിച്ചപ്പോഴൊക്കെ തമിഴകത്ത് തകര്‍പ്പന്‍ ചിത്രങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇവര്‍ക്കൊപ്പം കഴിവുറ്റ സൂപ്പര്‍ സംവിധായകന്‍ ശങ്കര്‍ കൂടിയുണ്ടെങ്കിലോ?

പറയാനെന്തിരിക്കുന്നും ആ ചിത്രം ചരിത്രമായി മാറും. ഇതെല്ലാം വെറും ഭാവനയല്ലേയെന്നാണ് വിചാരിച്ചുവരുന്നതെങ്കില്‍ അല്ല, ശങ്കറിന്റെ അടുത്ത ചിത്രത്തില്‍ രജനിയും കമലുമാണ് അഭിനയിക്കുന്നത്. സിനിമയുടെ ബജറ്റാകട്ടെ 500 കോടി.

സണ്‍ പിക്‌ചേഴ്‌സായിരിക്കും ചിത്രം നിര്‍മ്മിക്കുക. എആര്‍ റഹ്മാന്‍, റസൂല്‍ പൂക്കുട്ടി തുടങ്ങിയ പ്രഗത്ഭരുടെ സാന്നിധ്യവും ചിത്രത്തിലുണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. തമിഴ്ചലച്ചിത്രലോകത്തെ മന്നന്‍മാരെ നായകന്മാരാക്കാനായി ശക്തമായ ഒരു കഥ അന്വേഷിക്കുകയാണ് ശങ്കര്‍.

രണ്ടുപേരുടെയും ഇമേജിന് കോട്ടം തട്ടാത്ത രണ്ടുപേര്‍ക്കും തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങളുള്ള കഥതന്നെ വേണം ചിത്രത്തിന് വേണ്ടി കണ്ടെത്താന്‍. യന്തിരന്‍ പോലെ തന്നെ ലോകോത്തര മേന്‍മയുള്ള സാങ്കേതിക വിദ്യയായിരിക്കും ചിത്രത്തിന് വേണ്ടി ഉപയോഗിക്കുക.

രജനിയെയും കമലിനെയും ഒന്നിപ്പിക്കാന്‍ മണിരത്‌നം മുമ്പ് ശ്രമിച്ചിരുന്നു. എന്നാല്‍ കൃത്യമായ കഥ ലഭിക്കാഞ്ഞതിനാല്‍ പ്രൊജക്ട് യാഥാര്‍ത്ഥ്യമായില്ല. മണിരത്‌നത്തിന്റെ ബഹുഭാഷാ ചിത്രം രാവണന്‍ ദയനീയമായ പരാജയമാകുക കൂടി ചെയ്തതോടെ ആ സാധ്യത തീര്‍ത്തും മങ്ങി.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam