»   » കമലിന്റെ നായികയായി ശ്രീയ

കമലിന്റെ നായികയായി ശ്രീയ

Posted By:
Subscribe to Filmibeat Malayalam
Shriya Saran
കമലിന്റെ പുതിയ ചിത്രമായ വിശ്വരൂപത്തില്‍ ശ്രീയ സരണും. ബോളിവുഡ് താരം സൊനാക്ഷി നായികയാവുന്ന ചിത്രത്തില്‍ രണ്ടാം നായികയായാണ് ശ്രീയ അഭിനയിക്കുക.

നേരത്തെ സംവിധായകന്‍ ശെല്‍വരാഘവന്‍ വിശ്വരൂപത്തിന്റെ കഥ ശ്രീയയെ പറഞ്ഞുകേള്‍പ്പിച്ചിരുന്നു. കഥ ഇഷ്ടപ്പെട്ട നടി അഭിനയിക്കാമെന്ന് സമ്മതം മൂളുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച മര്‍മ്മയോഗിയിലും ശ്രീയ നായികയാവുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ചിത്രം മാറ്റിവെച്ചതോടെ കമല്‍ ചിത്രത്തില്‍ അഭിനയിക്കാനുള്ള ശ്രീയയുടെ മോഹങ്ങള്‍ക്ക് തിരിച്ചടിയേറ്റു. ഇപ്പോള്‍ വിശ്വരൂപം അതിനുള്ള അവസരമാണ് നടിയ്ക്ക് കൊണ്ടുവന്നരിയിയ്ക്കുന്നത്.

English summary
The Kollywood grapevine is abuzz that Shriya Saran will be a part of Kamal Haasan's forthcoming Viswaroopam
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam