മണിരത്‌നം ചിത്രത്തില്‍ നായകനായി വിക്രം
ഹിറ്റ്‌മേക്കര്‍ മണിരത്‌നത്തിന്റെ ചിത്രത്തില്‍ അഭിനയിക്കുകയെന്നത് തമിഴ് നടന്‍ വിക്രത്തിന്റെ ഒരു സ്വപ്‌നമായിരുന്നു. ഇപ്പോഴിതാ വിക്രത്തിന് സ്വപ്‌ന സാക്ഷാത്‌കാരം.
മണിരത്‌നത്തിന്റെ അടുത്തചിത്രത്തില്‍ വിക്രത്തിന് അവസരം ലഭിച്ചിരിക്കുന്നു. അഭിഷേക് ബച്ചനും ഐശ്വര്യയും പ്രണയികളായി അഭിനയിക്കുന്ന ചിത്രത്തിന് ശേഷമായിരിക്കും വിക്രം നായകനാകുന്ന ചിത്രത്തിന്റെ ജോലികള്‍ ആരംഭിക്കുക.
ഇപ്പോള്‍ 'കന്തസ്വാമി'യിലാണ് വിക്രം അഭിനയിക്കുന്നത്. അത് കഴിഞ്ഞാല്‍ കെ.എസ് രവുകുമാര്‍, അമീര്‍ എന്നിവര്‍ക്ക് കരാര്‍ നല്‍കിയ രണ്ടു ചിത്രങ്ങളും വിക്രത്തിന് പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇതുരണ്ടും കഴിഞ്ഞാല്‍ മാത്രമേ മണിരത്‌നത്തിന്റെ ചിത്രത്തിനായി വിക്രത്തിന് ജോലിചെയ്യാന്‍ കഴിയുകയുള്ളു.
എന്തായാലും രണ്ടുപേരുടെയും തിരക്കുകള്‍ അവസാനിച്ച് 2009ലെങ്കിലും മണി-വിക്രം ചിത്രം യാഥാര്‍ത്ഥ്യമാകുമെന്ന വിശ്വാസത്തിലാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
മുമ്പ് അഭിമുഖങ്ങളിലും മറ്റും പങ്കെടുക്കുമ്പോള്‍ മണിരത്‌നം ചിത്രത്തില്‍ അഭിനയിക്കുകയെന്നത് തന്റെ സ്വപ്‌നമാണെന്ന് പലവട്ടം വിക്രം വ്യക്തമാക്കിയിട്ടുണ്ട്.
ഹിറ്റുകള്‍ മാത്രം സൃഷ്ടിച്ചതാണ് മണിരത്‌നത്തിന്റെ ചരിത്രം വിക്രത്തിനും അവകാശപ്പെടാന്‍ മോശമല്ലാത്ത പ്രകടനങ്ങളാണുള്ളത്. എന്തായാലും ഇരുവരും ചേരുന്ന ചിത്രം ഒട്ടും മോശമാകാനിടയാകില്ലെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


Click it and Unblock the Notifications