»   » കാര്‍ത്തി പയ്യന് കല്യാണം

കാര്‍ത്തി പയ്യന് കല്യാണം

Posted By:
Subscribe to Filmibeat Malayalam
ചുണ്ടില്‍ കള്ളച്ചിരിയുമായി വന്ന സൂര്യയുടെ തമ്പി പയ്യന്‍ കാര്‍ത്തിയ്ക്ക് കല്യാണം. കാര്‍ത്തിയ്ക്ക് കാജല്‍ അഗര്‍വാളുമായി എന്തോ രഹസ്യമുണ്ടെന്ന് പരദൂഷണം പരക്കുന്നതിനിടെയാണ് കാര്‍ത്തിയുടെ വിവാഹവാര്‍ത്ത പുറത്തുവന്നിരിയ്ക്കുന്നത്.

ചുരുങ്ങിയ കാലം കൊണ്ട് തമിഴില്‍ സൂപ്പര്‍ഹിറ്റുകളും വന്‍ ആരാധകവൃന്ദത്തെയും സൃഷ്ടിച്ച കാര്‍ത്തിയുടേത് ആരാധകര്‍ പ്രതീക്ഷിയ്ക്കുന്നത് പോലൊരു പ്രണയവിവാഹമല്ല. ചെന്നൈ സ്‌റ്റെല്ല മേരീസ് കോളേജില്‍ നിന്ന് സാഹിത്യത്തില്‍ ഗോള്‍ഡ് മെഡലോടെ ബിരുദം നേടിയ രഞ്ജിനിയാണ് കാര്‍ത്തിയുടെ പ്രതിശ്രുത വധു. ഇവിടെ തന്നെ എം.എയ്ക്ക് പഠിക്കുകയാണിപ്പോള്‍ രഞ്ജിനി.

താരത്തെ മനസ്സില്‍ കൊണ്ടുനടക്കുന്ന സുന്ദരിമാരുടെ ചങ്കുപൊട്ടുന്ന വാര്‍ത്ത പുറത്തുവിട്ടത് കാര്‍ത്തിയുടെ പിതാവും തമിഴ്‌നടനുമായ ശിവകുമാര്‍ തന്നെയാണ്. വരുന്ന ജൂലൈ മൂന്നിന് വിവാഹം നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ചെന്നൈ ഈറോഡ് സ്വദേശികളായ ചിന്നസ്വാമിജ്യോതി മീനാക്ഷി ദമ്പതികളുടെ മകളാണ് രഞ്ജിനി.

തന്നെച്ചേര്‍ത്തുകൊണ്ടുള്ള ഗോസിപ്പുകള്‍ക്ക് തിരശീലയിടാനും കാര്‍ത്തിയ്ക്ക് ഈ നീക്കത്തിലൂടെ സാധിച്ചിരിയ്ക്കുകയാണ്. പയ്യ, സിരുത്തൈ എന്നീ ചിത്രങ്ങളാണ് നടി തമന്നയുമായുള്ള ഗോസിപ്പുകള്‍ക്ക് കാരണമായത്. ഇതിനിടെ നാന്‍ മഹാന്‍ അല്ലൈ എന്ന ചിത്രം കാജല്‍ അഗര്‍വാളുമായും ഗോസിപ്പുകള്‍ വഴിവെച്ചു. ഈ പ്രണയകഥകളുടെ ആയുസ്സും ഇതോടെ അവസാനിയ്ക്കുകയാണ്.

കാര്‍ത്തിയുടെ സഹോദരന്‍ സൂര്യയുടേത് പ്രണയവിവാഹമായിരുന്നു. നടി ജ്യോതികയെയാണ് സൂര്യ വിവാഹം കഴിച്ചത്. മലയാളത്തില്‍ കാര്‍ത്തിയുടെ സമകാലികനായ നടന്‍ പൃഥ്വിരാജിന്റെ വിവാഹം കഴിഞ്ഞ അതേസമയത്തുതന്നെയാണ് തമിഴകത്തുനിന്ന് ഈ വിവാഹവിശേഷം പുറത്തുവന്നിരിയ്ക്കുന്നത്.

English summary
The fastest rising star in Kollywood Karthi, is tying the knot with Ranjani, a literature graduate and gold medalist from Stella Maris in Chennai.The star's father Sivakumar through his PRO issued a press statement today

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam