Just In
- 28 min ago
ആറാട്ടിൽ മോഹൻലാലിന്റെ അച്ഛനാകുന്നത് എവർഗ്രീൻ നായകൻ, 39 വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നു
- 37 min ago
'ലവ് യൂ മെെ ബ്യൂട്ടിഫുള്‍ ലേഡി', പ്രിയക്കൊപ്പമുളള മനോഹര ചിത്രവുമായി കുഞ്ചാക്കോ ബോബന്
- 2 hrs ago
ഇംഗ്ലീഷിൽ ഒരു ക്യാപ്ഷൻ ആലോചിച്ചതാ, പിന്നീട് വേണ്ടെന്ന് വെച്ചു, പൃഥ്വിരാജിനൊപ്പം ജിമ്മില്‍ ടൊവിനോ
- 3 hrs ago
അമ്മ കള്ളം പറഞ്ഞതാണോ? തങ്കക്കൊലുസിന്റെ ചോദ്യത്തെക്കുറിച്ച് സാന്ദ്ര തോമസ്, കുറിപ്പ് വൈറല്‍
Don't Miss!
- News
കെസിയെ വിളിച്ചിട്ടുണ്ട്; വിവാദത്തിന് മറുപടിയുമായി മന്ത്രി സുധാകരന്
- Sports
സ്മിത്ത് പോലും പതറി, സ്ലോ ബാറ്റിങിന്റെ യഥാര്‍ഥ കാരണം പുജാര വെളിപ്പെടുത്തി
- Lifestyle
മിഥുനം രാശി: സാമ്പത്തികം ശ്രദ്ധിക്കേണ്ട വര്‍ഷം മുന്നില്‍
- Finance
കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു; അറിയാം ഇന്നത്തെ പവന്, ഗ്രാം നിരക്കുകള്‍
- Automobiles
ഇലക്ട്രിക് വിഭാഗത്തിൽ തരംഗം സൃഷ്ടിക്കാൻ ഓസോൺ മോട്ടോർസ്; ആലീസ് അർബന്റെ ടീസർ പുറത്ത്
- Travel
മഞ്ഞില്‍ പുതച്ച് മൂന്നാര്‍, കൊടുംതണുപ്പും കിടിലന്‍ കാഴ്ചകളും!! മൂന്നാര്‍ വിളിക്കുന്നു!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അന്ന് രാത്രി മുഴുവന്‍ വിജയ് കരഞ്ഞു; തന്നെ വിമര്‍ശിച്ചവര്‍ക്ക് മുന്നില്‍ വിജയ് തിളങ്ങി നിന്നതിനെ കുറിച്ച് സുഹൃത്ത്
കേരളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള തെന്നിന്ത്യന്‍ നടനാണ് ഇളയദളപതി വിജയ്. താരത്തിന്റെ പേരില്‍ നിരവധി ഫാന്‍സ് അസോസിയേഷനുകള്‍ കേരളത്തിലുണ്ട്. ഓരോ സിനിമകളുടെ റിലീസും വലിയ ആഘോഷത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ ടെലിവിഷന്‍ താരം സഞ്ജീവ് വിജയിയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങള്‍ വൈറലാവുകയാണ്.
ഒരുപാട് അഭിമുഖങ്ങളില്‍ ഇളയദളപതിയെ കുറിച്ച് സഞ്ജീവ് പറഞ്ഞിട്ടുണ്ട്. വിജയ് തന്റെ തുടക്ക കാലത്ത് സിനിമകള്‍ക്ക് ലഭിച്ച വിമര്‍ശനങ്ങളോട് പ്രതികരിച്ചത് എങ്ങനെയാണെന്ന് അടുത്തിടെ ഒരു വിനോദ സൈറ്റിന് നല്കിയ അഭിമുഖത്തില്‍ സഞ്ജയ് വെളിപ്പെടുത്തിയിരുന്നു. പിതാവ് എസ് എ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത 'നാളൈ തീര്‍പ്പ്' എന്ന ചിത്രത്തിലൂടെയാണ് നായകയനായി വിജയ് വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം നടത്തുന്നത്. 1992 ല്‍ സിനിമ പുറത്തിറങ്ങുമ്പോള്‍ വിജയിയ്ക്ക് കേവലം 20 വയസ് മാത്രമേയുള്ളു.
ആദ്യ സിനിമയിലെ വിജയിയുടെ അഭിനയത്തെയും അദ്ദേഹത്തിന്റെ രൂപത്തെയും തമിഴിലെ ഒരു ജനപ്രിയ മാസിക വലിയ രീതിയില്‍ വിമര്‍ശിച്ചിരുന്നു. ഇത് കേട്ട താരം അന്ന് രാത്രി മുഴുവന്‍ കരച്ചിലായിരുന്നു. അതൊരു ന്യൂയറോ, ക്രിസ്തുമസ് രാത്രിയോ ആണെന്ന് തോന്നുന്നു. 20 വയസില്‍ ആര്‍ക്കാണെങ്കിലും അത്തരമൊരു വിമര്‍ശനം നേരിടേണ്ടി വരുന്നതാണ്. ഇന്ന് വിജയ് ഇതൊക്കെ കൈകാര്യം ചെയ്യും.
ഈ വിമര്‍ശനങ്ങള്‍ക്ക് ശേഷം സ്വന്തം കഴിവ് തെളിയിക്കാന്‍ വിജയിയ്ക്ക് സാധിച്ചിരുന്നു. ഒരു കവര്‍ ചിത്രം കൊടുക്കുന്നതിന് വേണ്ടി അതേ മാഗസിന് താരത്തെ വിളിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ആദ്യ സിനിമകള്‍ പരാജയമായിരുന്നു. 'രസികന്‍, പൂവേ ഉനക്കാക' എന്നീ സിനിമകള്‍ സൂപ്പര്‍ ഹിറ്റായതോടെ ഒരു താരപിറവി തുടങ്ങുകയായിരുന്നു. എന്നും സഞ്ജയ് പറയുന്നു.
ബിഗില്‍ എന്ന സിനിമയുടെ വിജയത്തിന് ശേഷം മാസ്റ്റര്‍ ആണ് വിജയിയുടേതായി വരാനിരിക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് മാസ്റ്റര്‍. പോസ്റ്റ് പ്രൊഡക്ഷന്‍ നടന്ന് കൊണ്ടിരിക്കുന്ന ചിത്രം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകൡലൂടെ റിലീസ് ചെയ്യുമെന്ന് പറഞ്ഞെങ്കിലും അതില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. അടുത്ത വര്‍ഷം ജനുവരിയിലായിരിക്കും സിനിമയുടെ റിലീസ് എന്ന് കരുതുന്നു.