റോബോട്ടിന് വേണ്ടി ഐശ്വര്യ തടികുറയ്ക്കുന്നു
ഐശ്വര്യ ഒരു മെലിഞ്ഞ സുന്ദരിയല്ലേ? ഇനിയു മെലിഞ്ഞാല് ഐശ്വര്യയുടെ സൗന്ദര്യം ഇതേപോലെ നില്ക്കുമോ? ആരാധകര്ക്ക് ആശങ്കയാണിപ്പോള് . കാര്യം എന്താണെന്നല്ലേ? തമിഴ് സംവിധായകന് ശങ്കര് ആഷിനോട് ഇനിയും മെലിയണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു.
ഒന്നോ രണ്ടോ കിലോയല്ല ശങ്കര് കുറയ്ക്കാന് പറഞ്ഞിരിക്കുന്നത്. ആറു കിലോ കുറച്ചാല് മാത്രമേ റോബോട്ടിലെ കഥാപാത്രത്തിന് ഐശ്വര്യ ചേരുകയുള്ളുവെന്നാണ് ഐശ്വര്യ പറയുന്നത്.
റോബോട്ടില്‍ ആഷിന് ചില സ്റ്റണ്ട് രംഗങ്ങളിലും അഭിനയിക്കേണ്ടി വരുമെന്നാണ് സൂചന. ഇതിനായി ശരീരം ഒരുക്കിയെടുക്കുകയാണ് ശങ്കറിന്‍റെ ലക്ഷ്യം. നേരത്തെ രജനീകാന്ത് അഭിനയിച്ച ശിവാജിയിലും കമല്‍ ഹസന്‍റെ ഹിന്ദുസ്ഥാനിയിലും പൂര്‍ണതയ്ക്ക് അഭിനേതാക്കളുടെ കാര്യത്തില് ശങ്കര് കടുത്ത നിലപാടുകള് സ്വീകരിച്ചിരുന്നു
ജോധാ അക്ബറിലെ അഭിനയത്തിനു വേണ്ടി ഐശ്വര്യ തടി അല്പം കൂട്ടിയിരുന്നു. ഇപ്പോള്‍, ശങ്കറിന്‍റെ ഉപദേശമനുസരിച്ച് അത് കുറയ്ക്കനായി ഐശ്വര്യ ജിമ്മില്‍ കൂടുതല്‍ സമയം ചെലവഴിയ്ക്കാന് തുടങ്ങിയിട്ടുണ്ടത്രേ. പെട്ടെന്ന് തടി കുറയാന്‍ വേണ്ടി ഭക്ഷണക്രമത്തിലെല്ലാം ആഷ് കര്ശന നിയന്ത്രണങ്ങളും ഏര്പ്പെടുത്തിക്കഴിഞ്ഞു
ശാരീരിക വൈകല്യമുള്ള തന്‍റെ കുട്ടിയുടെ സംരക്ഷണത്തിനായി ഒരു ശാസ്ത്രജ്ഞന്‍ ഒരു യന്ത്രമനുഷ്യനെ നിര്‍മ്മിക്കുന്നു. ഈ യന്ത്രമനുഷ്യന്‍ പലരുടെയും കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചു എന്ന് അറിഞ്ഞപ്പോള്‍ അയാള്‍ തന്നെ അതിനെ ഇല്ലാതാക്കുന്നതാണ് കഥയുടെ സാരാംശമെന്നാണ് തമിഴ് ചലച്ചിത്ര വേദിയില് നിന്നുള്ള റിപ്പോര്ട്ടികള് സൂചിപ്പിക്കുന്നത്.
നൂറ് കോടി രൂപ മുതല്‍ മുടക്കി നിര്‍മ്മിക്കുന്ന ചിത്രത്തിനായി റക്കോര്ഡ് പ്രതിഫലമാണ് ഐശ്വര്യ കൈപ്പറ്റിയതെന്ന് നേരത്തേ റിപ്പോര്ട്ടുകള് ഉണ്ടായിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications











