»   » ധനുഷിന്റെ ഭാര്യാചിത്രത്തില്‍ അമല പോള്‍

ധനുഷിന്റെ ഭാര്യാചിത്രത്തില്‍ അമല പോള്‍

Posted By:
Subscribe to Filmibeat Malayalam
Amala Paul
ധനുഷിനെ നായകനാക്കി ഭാര്യ ഐശ്വര്യ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളി താരം അമല പോള്‍ നായിക. ശ്രുതി ഹാസ്സന്‍ ക്ഷണം നിരസിച്ചതോടെയാണ് അമലയ്ക്ക് നറുക്കുവീണത്.

ധനുഷിന്റെ പിറന്നാള്‍ ദിനമായ ജൂലൈ 28നായിരുന്നു സിനിമയുടെ പൂജാചടങ്ങുകള്‍. ധനുഷിന്റെ പിതാവും നിര്‍മാതാവുമായ കസ്തൂരി രാജയാണ് സിനിമയുടെ പൂജാ ചടങ്ങുകള്‍ ഒരുക്കിയത്. സഹോദരന്‍ ശെല്‍വരാഘവനും ഭാര്യ ഗീതാഞ്ജലിയ്ക്കും പുറമെ വിജയ് യേശുദാസും കുടുംബവും സിനിമയുടെ പൂജാചടങ്ങുകള്‍ക്കെത്തിയിരുന്നു.

ധനുഷ് ചിത്രത്തിലേക്കുള്ള അവസരത്തെ ഭാഗ്യമായാണ് അമല പോള്‍ കാണുന്നത്. ആഗസ്്റ്റ് ആദ്യംതന്നെ അമല ചിത്രത്തിന്റെ സെറ്റില്‍ ജോയിന്‍ ചെയ്യുമെന്നും അറിയുന്നു.

സൂപ്പര്‍സ്റ്റാറിന്റെ രജനീകാന്തിന്റെ മകള്‍ കൂടിയായ ഐശ്വര്യയുടെ ആദ്യസംവിധാനസംരംഭത്തെ ഏറെ പ്രതീക്ഷയോടെയാണ് കോളിവുഡ് ഉറ്റുനോക്കുന്നത്. രജനിയുടെ ബാബ മുതല്‍ ശെല്‍വരാഘവന്റെ ആയിരത്തില്‍ ഒരുവന്‍ വരെയുള്ള സിനിമകളില്‍ ഐശ്വര്യ സഹസംവിധായകയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

English summary
Its official! Amala Paul is Dhanush’s heroine in his new untitled film directed by his wife Aishwarya.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam