റാണയുടെ പോസ്റ്ററില്‍ രജനി സൂപ്പര്‍

ഇറോസ് ഇന്റര്‍നാഷണല്‍ നിര്‍മ്മിക്കുന്ന റാണയില്‍ ദീപിക പദുക്കോണ്‍, ഇല്യാന ഡിസൂസ, തബു, തുടങ്ങിയവരാണ് നായികമാരായി എത്തുന്നത്. രജനീകാന്ത് മൂന്ന് കഥാപാത്രങ്ങളെയാണ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സോനു സൂദ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
എ ആര്‍ റഹ്മാന്‍ സംഗീതം നല്‍കുന്ന റാണയുടെ ക്യാമറാമാന്‍ രത്‌നവേലുവാണ്. 2012ല്‍ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ടെക്‌നിക്കല്‍ ഡയറക്ടര്‍ രജനിയുടെ മകള്‍ സൌന്ദര്യ രജനീകാന്താണ്. നൂറുകോടിക്ക് മേല്‍ ചെലവു വരുന്ന ചിത്രത്തില്‍ സ്‌പെഷ്യല്‍ എഫക്ടിന് ഏറെ പ്രാധാന്യമുണ്ട്.
സൗന്ദര്യ രജനീകാന്ത് കുറേക്കാലം മുമ്പ് സുല്‍ത്താന്‍ ദ വാരിയര്‍ എന്ന അനിമേഷന്‍ ചിത്രത്തിന് തുടക്കമിട്ടിരുന്നു. പിന്നീട് അത് ഹര എന്ന് പേരുമാറ്റി. ഈ ചിത്രമാണ് ഒടുവില്‍ റാണയായി മാറിയതെന്നാണ് പറയപ്പെടുന്നത്.
എന്നാല്‍ റാണയും ഹരയും രണ്ട് പ്രൊജക്ടുകളാണെന്നും റാണയ്ക്ക് ശേഷമേ ഹര പൂര്‍ത്തിയാകൂ എന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. അമിതാഭ് ബച്ചന്റെ പഴയ ഹിറ്റ് ചിത്രം 'മഹാന്‍' ആണ് റാണ എന്ന സിനിമയുടെ അടിസ്ഥാനമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.


Click it and Unblock the Notifications