»   » പ്രഭുദേവയും നയന്‍താരയും നല്ലവര്‍: ഹന്‍സിക

പ്രഭുദേവയും നയന്‍താരയും നല്ലവര്‍: ഹന്‍സിക

Posted By:
Subscribe to Filmibeat Malayalam
Hansika
തന്റെ പേരില്‍ നയന്‍താരയും പ്രഭുദേവയും തമ്മില്‍ കലഹം തുടങ്ങിയെന്ന വാര്‍ത്തകള്‍ക്കെതിരെ നടി ഹന്‍സിക മൊത് വാനി രംഗത്ത്.

പ്രഭുദേവ സാര്‍ തന്റെ മാര്‍ഗദര്‍ശിയും സഹോദരതുല്യനുമാണെന്നാണ് ഹന്‍സിക പറയുന്നത്. അതിനാല്‍്തന്നെ ഇത്തരം ഗോസിപ്പുകള്‍ക്ക് അടിസ്ഥാനമില്ലെന്നും ഹന്‍സിക പറയുന്നു.

ഹൈദരാബാദിലെ ഒരുപഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് ഹന്‍സികയും പ്രഭുദേവയും അടുത്തിടപഴകിയെന്നും അതറിഞ്ഞെത്തിയ നയന്‍താര പൊട്ടിത്തെറിച്ചുവെന്നും വാര്‍ത്തകളുണ്ട്. ഇതിനെതിരെ ട്വിറ്ററിലൂടെയാണ് ഹന്‍സിക പ്രതികരിച്ചിരിക്കുന്നത്.

ഞാനും പ്രഭുദേവാ സാറും തമ്മില്‍ പ്രണയമാണെന്ന് പ്രചരിപ്പിക്കുന്നവര്‍ക്ക് ജോലിയും കൂലിയും ഇല്ലെന്ന് തോന്നുന്നു. എന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണിത്. ഇതൊന്നും വിലപ്പോകില്ല.

എനിക്ക് വെറും 19 വയസേ ഉള്ളൂ. പ്രഭുദേവാ സാര്‍ എന്നേക്കാള്‍ എത്രയോ സീനിയര്‍ ആണ്. എനിക്കെങ്ങനെ പ്രഭുദേവാ സാറിനോട് പ്രണയം തോന്നും? അദ്ദേഹമെന്റെ വല്യേട്ടനാണ്.-ട്വീറ്റില്‍ പറയുന്നു.

മാധ്യമങ്ങളില്‍ വന്ന ഹൈദരാബാദ് സ്‌റ്റോറി വായിച്ച് ഞാന്‍ ഞെട്ടി. പാവം പ്രഭുദേവാ സാര്‍.. അദ്ദേഹംഎന്ത് കരുതുന്നുണ്ടാവും എന്ന് ചിന്തിക്കാന്‍ എനിക്കാകും. സത്യത്തില്‍, ഈയടുത്തൊന്നും ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടില്ല.

നയന്‍താരയെ ഞാന്‍ ഒരേയൊരു തവണ മാത്രമാണ് കണ്ടിട്ടുള്ളത്. വണ്ടര്‍ഫുള്‍ പേഴ്‌സണ്‍ ആണ്‌നയന്‍താര. പ്രഭുദേവാ സാറും നയന്‍താരയും നല്ല ജോഡികളാണ്- ഹന്‍സിക അടിവരയിടുന്നു

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam