»   » ഹലോ.. നാന്‍ രജനികാന്ത് പേശറേന്‍

ഹലോ.. നാന്‍ രജനികാന്ത് പേശറേന്‍

Posted By:
Subscribe to Filmibeat Malayalam
Rajnikanth
ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ വിദഗ്ധ ചികിത്സ സിംഗപ്പുരിലെ പ്രമുഖ ആശുപത്രിയായ മൗണ്ട് എലിസബത്ത് മെഡിക്കല്‍ സെന്ററില്‍. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലെ രാമചന്ദ്ര മെഡിക്കല്‍ സെന്ററില്‍ രണ്ടാഴ്ച ചികിത്സ തേടിയ അറുപത്തൊന്നുകാരനായ രജനി ഭാര്യ ലതയ്ക്കും പെണ്‍മക്കള്‍ക്കും ഒപ്പമാണ് സിംഗപ്പൂരിലെത്തിയത്.

രജനിയുടെ ആരോഗ്യനിലയെക്കുറിച്ച് പ്രതികരിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. ഏഷ്യയിലെ ഏറ്റവും മികച്ച ആശുപത്രികളിലൊന്നായ മൗണ്ട് എലിസബത്തില്‍ പ്രമുഖരാണ് ചികിത്സ തേടുന്നത്. രാജ്യസഭാംഗം അമര്‍സിങ് 2009ല്‍ ഇവിടെ വൃക്കമാറ്റ ശസ്ത്രക്രിയ നടത്തിയിരുന്നു.

അതേ സമയം രജനി ഉന്മേഷവാനാണെന്നും ചില പ്രത്യേക പരിശോധനകള്‍ക്കുമാത്രമാണ് വിദേശത്തേക്കു പോകുന്നതെന്നും രാമചന്ദ്ര മെഡിക്കല്‍ സെന്റര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പുതിയ ചിത്രമായ 'റാണ'യ്ക്കുവേണ്ടി ഭാരം കുറയ്ക്കാന്‍ പട്ടിണി കിടന്നതാണ് രജനിയുടെ ആരോഗ്യം തകര്‍ത്തതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

അതിനിടെ വെള്ളിയാഴ്ച രാത്രി സിംഗപ്പൂരിലേക്ക് പുറപ്പെടും മുമ്പ് ആരാധകര്‍ക്ക് നല്‍കിയ രജനിയുടെ ശബ്ദ സന്ദേശം തമിഴ്‌നാട്ടില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ''നാന്‍ രജനികാന്ത് പേശറേന്‍'' എന്നു പറഞ്ഞാണ് രജനി സംഭാഷണം ആരംഭിക്കുന്നത്. തീര്‍ത്തും വികാരഭരിതമായ ഒരു മിനിറ്റ് നീളുന്ന രജനിയുടെ സംഭാഷണം ആരാധകരെ ആശ്വസിപ്പിയ്ക്കുന്നതിനാണ് പുറത്തുവിട്ടത്.

ആരാധകരോടുള്ള നന്ദിയും കടപ്പാടും സന്ദേശത്തിലൂടെ താരം വ്യക്തമാക്കുന്നു. ''ചികിത്സയ്ക്കു ശേഷം എത്രയും വേഗം തിരിച്ചെത്തും. അരാധകര്‍ നല്‍കുന്ന സ്‌നേഹത്തിന് എന്താണു ഞാന്‍ പകരം തരിക. പ്രതിഫലം വാങ്ങിയാണു സിനിമയില്‍ അഭിനയിക്കുന്നത്. അതിനാണ് ആരാധകര്‍ ഇത്രയും സ്‌നേഹം എനിക്കു നല്‍കുന്നത്.

എന്റെ ആരാധകര്‍ അഭിമാനത്തോടെ ജീവിക്കുന്നത് എനിക്കു കാണണം. തിരികെ എത്തി ഞാന്‍ നിങ്ങള്‍ക്കൊപ്പം തല ഉയര്‍ത്തി നില്‍ക്കും. അതിനു വേണ്ട ഗുരുകൃപ എനിക്കുണ്ട്. എല്ലാത്തിനും ഉപരി ആരാധകരുടെ പ്രാര്‍ഥനയുമുണ്ട്. വേഗം മടങ്ങി വരാം'' എന്നിങ്ങനെയാണ് ശബ്ദ സന്ദേശത്തില്‍ രജനി ആരാധകരോടു പറയുന്നത്. ഉന്മേഷം നിറയുന്ന ശബ്ദത്തിലാണ് സംഭാഷണം തുടങ്ങുന്നതെങ്കിലും അവസാനിയ്ക്കുമ്പോള്‍ സൂപ്പര്‍സ്റ്റാറിന്റെ ശബ്ദം ദുര്‍ബലമാവുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ ആരാധകര്‍ പറയുന്നു.

മകള്‍ സൗന്ദര്യയാണു സന്ദേശം ഇന്റര്‍നെറ്റിലൂടെ പുറത്തുവിട്ടത്. എസ്എംഎസ് സന്ദേശവും രജനിയുടേതായി പുറത്തുവന്നിട്ടുണ്ട്.

English summary
"Hello , na Rajinikanth pesaren," starts off the Superstar in an audio message that's being widely circulated on social networking websites , "I am happy and I'll come back fast."

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam