മമതയുടെ ചുണ്ടില്‍ മാധവന്റെ കേക്ക്...

By Super

തമിഴിലു തെലുങ്കിലും സൂപ്പര്‍ ഗ്ലാമര്‍ നായികയെന്ന പദവി നേടാനുളള കടുത്ത തത്രപ്പാടിലാണ് മമത മോഹന്‍ദാസ്. ഹോമം എന്ന തെലുങ്കു ചിത്രത്തിലെ മമതയുടെ ഗ്ലാമര്‍ പ്രകടനത്തിന്റെ തുടര്‍ച്ചയാണ് തമിഴ് ചിത്രമായ ഗുരു എന്‍ ആള്.

യുവജനങ്ങളുടെ ഹീറോ മാധവനാണ് ഈ ചിത്രത്തിലെ നായകന്‍. മാധവന്റെ നായിക വേഷമാണ് മമതയ്ക്ക്. ഒരു ടവല്‍ മാത്രം ധരിച്ച് ബാത്ത് ടബ്ബിലെ മുഴുനീള കുളിസീന്‍, സൂപ്പര്‍ ചുംബന രംഗങ്ങള്‍, അല്‍പവസ്ത്രത്തിന്റെ മറയില്‍ ആടിപ്പാടുന്ന ഗാനരംഗങ്ങള്‍ ഒക്കെയായി സര്‍വം മമത മയമാണ് ചിത്രത്തില്‍.

ചിത്രത്തിലെ ഒരു പിറന്നാള്‍ രംഗം യുവമാനസങ്ങളില്‍ കോരിത്തരിപ്പിന്റെ മഞ്ഞാട പുതപ്പിക്കും. മുറിച്ചെടുത്ത പിറന്നാള്‍ കേക്ക് സ്വന്തം ചുണ്ടില്‍ തിരുകി കാമുകനെ ഊട്ടുന്ന രംഗം കാണികളെ ത്രില്ലടിപ്പിക്കും. അല്‍പം വിഷമത്തോടെയാണ് മമത ഈ രംഗത്തില്‍ അഭിനയിച്ചതെന്ന് സംവിധായകന്‍ ശെല്‍വ പറയുന്നു.

നയന്‍താരയും മീരാ ജാസ്മിനും വെട്ടിയൊരുക്കിയ വഴിയേ ഒരു മടിയും കൂടാതെ മുന്നേറുകയാണ് മമത മോഹന്‍ദാസ്. വരും നാളുകളില്‍ കൂടുതല്‍ ഗ്ലാമറസായി മമതയെ കാണാനാകുമെന്ന പ്രതീക്ഷയിലാണ് അവരുടെ ആരാധകര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X