നയന്‍താര പ്രതിഫലം വീണ്ടും കൂട്ടുന്നു
'പടം ഓടിയാലും ഇല്ലെങ്കിലും നയന്സിനതെല്ലാം പുല്ലാണ്'. കോടമ്പാക്കാത്തെ പാവം നിര്മാതക്കളാണ് ഈ കുശുമ്പ് പറഞ്ഞുണ്ടാക്കുന്നത്. മാത്രമല്ല, കിട്ടാനുള്ളത് നയന്സ് കുത്തിന് പിടിച്ച് വാങ്ങുമെന്നും ഈ പാവങ്ങള് പറയുന്നു.
പ്രതിഫലം ഒരു കോടിയാക്കി എല്ലാവരുടെയും കണ്ണ് മഞ്ഞളിപ്പിച്ച താരമഭിനയിച്ച രണ്ട് ചവറുകള് തുടരെത്തുടരെ പൊട്ടിയിട്ടും കാശ് കുറയ്ക്കാതെ കൂട്ടിയതാണിവരെ അരിശം കൊള്ളിച്ചിരിയ്ക്കുന്നത്. അടുത്തകാലം വരെ ഒരു കോടി വാങ്ങിവന്ന താരമിപ്പോള് ഒറ്റയടിയ്ക്ക് പ്രതിഫലം ഒന്നേകാല് കോടിയാക്കിയത്രേ.
കോളിവുഡ് താരം സൂര്യയുടെ അനുജനും പരുത്തിവീരന് താരവുമായ കാര്ത്തിയെ നായകനാക്കി ലിംഗുസ്വാമി ഒരുക്കുന്ന ചിത്രത്തിനാണ് നയന്സ് ഒന്നേകാല്കോടി ആവശ്യപ്പെട്ടതെന്നാണ് റിപ്പോര്ട്ടുകള്.
ലിംഗുസ്വാമി തന്നെ നിര്മ്മിയ്ക്കുന്ന ചിത്രത്തിന് 1.10 കോടി സന്തോഷത്തോടെ കൊടുക്കാന് സ്വാമി തയാറായിരുന്നു. എന്നാല് ഒന്നേകാല് കോടിയില് നിന്ന് ഒരു രൂപ പോലും കുറയ്ക്കാന് താരം വഴങ്ങിയില്ലെന്നാണ് അസൂയക്കാര് പറയുന്നത്.
വമ്പന് വിജയം സ്വപ്നം കണ്ട് സാക്ഷാല് രജനിയ്ക്കൊപ്പം നയന്സ് ആടിപ്പാടിയ കുചേലന് തിയറ്ററുകളില് മൂക്കുംകുത്തി വീണിരുന്നു.
ഇതിന് പിന്നാലെ താരത്തിന്റെ മേനിക്കൊഴുപ്പ് ആവോളം വെളിപ്പെടുത്തിയ സത്യവും ബോക്സ് ഓഫീസില് പൊളിഞ്ഞു. ഇത്രയൊക്കെയുണ്ടായിട്ടും താരം പ്രതിഫലം കൂട്ടിയതാണ് ആര്ക്കും മനസിലാകാത്തത്.
ബന്ധപ്പെട്ട വാര്ത്തകള്
![]()
![]()
![]()
![]()
![]()
നയന്താരയുടെ ഗ്ലാമര് ചിത്രങ്ങള്


Click it and Unblock the Notifications