»   » നയന്‍സ്-പ്രഭുദേവ വിവാഹം ഡിസംബറില്‍?

നയന്‍സ്-പ്രഭുദേവ വിവാഹം ഡിസംബറില്‍?

Posted By:
Subscribe to Filmibeat Malayalam
Nayantara and Prabhu Deva
നയന്‍താരയും നടനും സംവിധായകനുമായ പ്രഭുദേവയും ഡിസംബറില്‍ വിവാഹിതരായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.

പ്രഭുദേവയുടെ ഭാര്യ റഹ്മത്തുമായുള്ള വിവാഹമോചനനടപടികള്‍ നവംബറില്‍ പൂര്‍ത്തിയാകുമെന്നാണ് സൂചന.അതിനാല്‍ തൊട്ടടുത്ത മാസം വിവാഹിതരാകാനാണ് നയന്‍സും പ്രഭുവും ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

വിവാഹത്തോടെ അഭിനയം നിര്‍ത്താനാണ് നയന്‍സിന്റെ തീരുമാനമെന്നും സൂചനയുണ്ട്. തമിഴില്‍ ആര്യയോടൊപ്പം ബോസ് എങ്കിറ ബാസ്‌ക്കരനും മലയാളത്തില്‍ ശ്യാമപ്രസാദിന്റെ ഇലക്ട്രയും പൂര്‍ത്തിയാക്കിയ നയന്‍ മറ്റുചിത്രങ്ങളൊന്നും ഏറ്റിട്ടില്ല.

ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന കന്നഡ ചിത്രവും ഉടന്‍ പൂര്‍ത്തിയാകും. കഴിഞ്ഞ ദിവസം പ്രഭുദേവയ്‌ക്കൊപ്പം നയന്‍സ് ചെന്നൈയിലെ അഭിരാമി തീയേറ്ററില്‍ നാന്‍ മഹാന്‍ അല്ലെ എന്ന ചിത്രം കാണാന്‍ പോയിരുന്നു.

എന്നാല്‍ ് ആരാധകര്‍ വളഞ്ഞതിനെ തുടര്‍ന്ന് ഇവര്‍ക്ക് സിനിമ കാണാതെ മടങ്ങേണ്ടിയും വന്നു.

ഇരുവരും വിവാഹിതരായെന്ന തരത്തില്‍പ്പോലും മുമ്പ് വാര്‍ത്തകളുണ്ടായിരുന്നു. വില്ല് എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കെയാണ് നയന്‍സ് പ്രഭുദേവയുമായി അടുക്കുന്നത്.

പിന്നീട് ഈ ബന്ധത്തിന്റെ പേരില്‍ ഒട്ടേറെ വിവാദങ്ങളുണ്ടായി. പ്രഭുദേവയുടെ ഭാര്യ ഒട്ടേറെ തവണ നയന്‍സിനെതിരെ ആരോപണങ്ങളുമായി പരസ്യമായി രംഗത്തെത്തിയിരുന്നു. താന്‍ കൈവിട്ടാല്‍ നയന്‍താര ആത്മഹത്യ ചെയ്യുമെന്ന് പ്രഭുദേവയും പറഞ്ഞിരുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam