»   » രംഭയ്ക്ക് മാര്‍ച്ചില്‍ താലികെട്ട്

രംഭയ്ക്ക് മാര്‍ച്ചില്‍ താലികെട്ട്

Posted By:
Subscribe to Filmibeat Malayalam
Rambha Engagement
ഹരിഹരന്‍ ചിത്രമായ സര്‍ഗ്ഗത്തിലൂടെ അരങ്ങേറ്റം കുറിച്ച് പിന്നീട്‌ തെന്നിന്ത്യയിലെ ഗ്ലാമര്‍ റാണിയായി മാറിയ രംഭയും വിവാഹജീവിതത്തിലേയ്ക്ക് .

കാനഡയിലെ ബിസിനസുകാരനായ ഇന്ദ്രനെയാണ് രംഭ വിവാഹം ചെയ്യുന്നത്. മാര്‍ച്ച്‌ 27ന്‌ തിരുപ്പതിയില്‍വച്ചാണ് വിവാഹം നടക്കുക. ചെന്നൈ പാര്‍ക്ക്‌ ഷെറാട്ടണ്‍ ഹോട്ടലില്‍ വച്ച് കഴിഞ്ഞ ദിവസം വിവാഹനിശ്‌ചയം നടന്നു.

മാജിക്‌ വുഡ്‌സ് പാര്‍ക്ക്‌ എന്ന ബിസിനസ്‌ ശൃംഖലയുടെ അധിപനാണ്‌ 37 വയസുകാരനായ ഇന്ദ്രന്‍. ഈ കമ്പനിയുടെ ബ്രാന്‍ഡ്‌ അംബാസിഡറാണ്‌ രംഭ.

ഇന്ദ്രനുമായി രംഭ പ്രണയത്തിലാണെന്നും ജനുവരിയില്‍ വിവാഹനിശ്‌ചയം ഉണ്ടാകുമെന്നും മുന്‍പ്‌ വാര്‍ത്തകള്‍ വന്നപ്പോള്‍ രംഭയത്‌ ശക്‌തമായി അവ നിഷേധിച്ചിരുന്നു. തന്റെ വിവാഹവാര്‍ത്ത തെറ്റാണെന്നും സിനിമയില്‍ മാത്രമാണ്‌ ശ്രദ്ധിക്കുന്നതെന്നുമാണ്‌ കാരണമായി രംഭ അന്നു പറഞ്ഞിരുന്നത്‌.

വിവാഹശേഷം ഇന്ദ്രനൊപ്പം കാനഡയില്‍ സെറ്റില്‍ ചെയ്യാനാണ്‌ രംഭയുടെ തീരുമാനമെന്നാണ് അറിയുന്നത്. വിവാഹക്കാര്യം വൈകാതെ രംഭതന്നെ ഔദ്യോഗികമായി അറിയിയ്ക്കുമെന്നാണ് സൂചന.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam