ഗ്ലാമര്‍ ഓകെ, ബിക്കിനി വേണ്ട: തമന്ന

By Staff

ഗ്ലാമര്‍ വേഷങ്ങള്‍ക്ക്‌ തയാറാണെങ്കിലും ബിക്കിനിയണിയാനില്ലെന്ന്‌ തമന്ന. കല്ലൂരി എന്ന ചിത്രത്തിലൂടെ തമിഴ്‌ പ്രേക്ഷകരുടെ മനം കവര്‍ന്ന താരസുന്ദരി ഗ്ലാമറിന്റെ കാര്യത്തില്‍ വിചിത്രമായ വാദമാണ്‌ മുന്നോട്ട്‌ വെച്ചിരിയ്‌ക്കുന്നത്‌.

"ഗ്ലാമര്‍ പ്രദര്‍ശനത്തിന്‌ ഞാന്‍ തയാറാണ്‌, അതെ സമയം ശരീര പ്രദര്‍ശനത്തിന്റെ അവസാന പടികളിലൊന്നായ ബിക്കിനി രംഗങ്ങളില്‍ അഭിനയിക്കാന്‍ ഞാനില്ല, അത്തരം വേഷങ്ങളില്‍ പ്രത്യക്ഷപ്പെടാതെ തന്നെ കോളിവുഡില്‍ എനിക്ക്‌ പിടിച്ചു നില്‌ക്കാന്‍ കഴിയും" തമന്ന പറയുന്നു.

വെള്ളിത്തിരയിലെത്തി ചുരുങ്ങിയ കാലത്തിനുള്ളില്‍ ഒരു പിടി ഹിറ്റുകള്‍ സ്വന്തമാക്കിയ താരത്തിന്റെ പുതിയ ചിത്രം സൂര്യ നായകനാകുന്ന അയനാണ്‌.

ഇത്‌ കൂടാതെ ധനുഷ്‌ നായകനാകുന്ന പഠിയ്‌ക്കാത്തവന്‍, ആനന്ദ താണ്ഡവം എന്നീ ചിത്രങ്ങളിലും തമന്ന അഭിനയിക്കുന്നുണ്ട്‌. തെലുങ്കില്‍ നിന്നും അവസരങ്ങള്‍ തേടിയെത്തുന്നുണ്ടെങ്കിലും തമിഴില്‍ തന്നെ ഉറച്ചു നില്‌ക്കാനാണ്‌ തമന്നയുടെ തീരുമാനം.

തെലുങ്കില്‍ തമന്ന അവസാനം അഭിനയിച്ച ഹാപ്പി ഡേയ്‌സ്‌ വന്‍ വിജയം കൊയ്‌തിരുന്നു. ഒരു ഗ്ലാമര്‍ നടിയായി മാത്രമല്ല, ഗ്ലാമറിനൊപ്പം അഭിനയിക്കാനറിയാവുന്ന ഒരു നടിയായി താന്‍ ഓര്‍മ്മിയ്‌ക്കപ്പെടണമെന്നാണ്‌ തമന്നയുടെ ആഗ്രഹമത്രേ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X