വിക്രം ചിത്രത്തില്‍ കത്രീന

ദൈവ തിരുമകന്‍ എന്ന ചിത്രത്തിലാണ് വിക്രം ഇപ്പോള്‍ അഭിനയിക്കുന്നത്. ഇതിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയതിന് തൊട്ടുപിന്നാലെ കരൈക്കാലന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വിക്രം ജോയിന്‍ ചെയ്യും.
ശങ്കര്‍ ചിത്രങ്ങളിലെ സ്‌പെഷ്യല്‍ ഇഫക്ടുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിയ്ക്കുന്ന കണ്ണന്‍ ആദ്യമായി സ്വതന്ത്രസംവിധായകനാവുന്ന ചിത്രമാണ് കരൈക്കാലന്‍. വമ്പന്‍ ബജറ്റില്‍ തകര്‍പ്പന്‍ സ്‌പെഷ്യല്‍ ഇഫക്ടുകളുമായി ഒരുക്കുന്ന സിനിമ സില്‍വര്‍ ലൈന്‍ ഫാക്ടറിയാണ് നിര്‍മിയ്ക്കുന്നത്.
കരൈക്കാലനില്‍ കത്രീനയെ നായികയാക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിയ്ക്കുന്നത്. കത്രീന ഇതിന് സമ്മതം മൂളുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്. ഹാരിസ് ജയരാജ് ഒരുക്കുന്ന ഗാനങ്ങളും ചിത്രത്തിന്റെ ഹൈലൈറ്റായിരിക്കും.


Click it and Unblock the Notifications