നവംബറില്‍ നിറയാന്‍ നയന്‍താര
ഒടുവില്‍ ഉറപ്പിച്ചു, അജിത്തും നയന്‍താരയും മുഖ്യവേഷമിടുന്ന ബില്ല 2007 നവംബര്‍ 30ന് റിലീസ് ചെയ്യും. ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രത്തിന്റെ മറ്റു ജോലികള്‍ മുംബെയില്‍ തുടങ്ങിക്കഴിഞ്ഞു.
അജിത്തിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ സംഭവമാകും ബില്ലയുടെ റിലീസ്. ആകെ 250 പ്രിന്റാണത്രേ ലോകമെങ്ങും റിലീസ് ചെയ്യുക. ഇംഗ്ലീഷ് സബ് ടൈറ്റിലുകളോടു കൂടി റിലീസ് ചെയ്യുന്ന ആദ്യ തമിഴ് ചിത്രമെന്ന ഖ്യാതിയും ബില്ലയ്ക്കാണ്.
ബിക്കിനി ഡാന്‍സാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. വെത്തലെയ പോടേന്‍ഡി എന്ന ഗാനത്തിനു വേണ്ടി മലേഷ്യയില്‍ മനം നിറഞ്ഞാടിയ നയന്‍താര പ്രേക്ഷകര്‍ക്ക് നല്‍കുന്നത് ഒരിക്കലും മറക്കാത്ത ഗ്ലാമര്‍ വിരുന്നാണെന്ന് അണിയറയില്‍ കേള്‍ക്കുന്നു.
രജനികാന്തിന്റെ പോയകാല ഹിറ്റായ ബില്ലയുടെ റീമേക്കാണ് ബില്ല 2007. വിഷ്ണുവര്‍ദ്ധന്‍ സംവിധാനം ചെയ്യുന്ന ബില്ല 2007 രജനിയുടെ ബില്ലയെ കടത്തിവെട്ടുമെന്ന് അജിത്തിന്റെ ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നു.
നമിത, പ്രഭു, റഹ്മാന്‍, എന്നിവരും ശക്തമായ വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. യുവശങ്കര്‍ രാജ ഈണമിട്ട ഗാനങ്ങള്‍ ഇതിനകം ഹിറ്റ് ചാര്‍ട്ടില്‍ മുന്നിലെത്തിക്കഴിഞ്ഞു.
ജാക്കിച്ചാന്‍ ചിത്രങ്ങള്‍ക്ക് ആക്ഷന്‍ ഒരുക്കുന്ന വില്ല്യം യുങ്ങാണ് ബില്ലയില്‍ സംഘട്ടന സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അന്ന്യനു വേണ്ടി പീറ്റര്‍ ഹെയിന്‍സ് ഒരുക്കിയ ആക്ഷന്‍ രംഗങ്ങള്‍ പഴങ്കഥയാക്കുന്ന തരത്തിലാണത്രേ വില്യം യുങിന്റെ പ്രകടനം.


Click it and Unblock the Notifications