തളത്തില്‍ ദിനേശന്‍ തമിഴിലും
തളത്തില്‍ ദിനേശനെ മലയാളി മറക്കുകയില്ല. ലോകസിനിമാ ചരിത്രത്തില്‍ ആദ്യമായി തളത്തില്‍ ദിനേശന്റെ കഥ പറഞ്ഞ ശ്രീനിവാസനെയും.
ശ്രീനിവാസന് മികച്ച സംവിധായകനുളള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമാണ് വടക്കുനോക്കിയന്ത്രം. ഒരു സംശയരോഗിയുടെ കഥ ശുദ്ധമായ നര്‍മ്മത്തില്‍ പൊതിഞ്ഞ് ശ്രീനിവാസന്‍ അവതരിപ്പിച്ചപ്പോള്‍ അത് മലയാളത്തിലെ എക്കാലത്തെയും നല്ല ചിത്രങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചു.
അതേ തളത്തില്‍ ദിനേശന്റെ കഥ തമിഴില്‍ റീമേക്ക് ചെയ്യപ്പെടുന്നു. കരുണാസാണ് തളത്തില്‍ ദിനേശനെ അവതരിപ്പിക്കുന്നത്. മലയാളത്തില്‍ പാര്‍വതി അഭിനയിച്ച ദിനേശന്റെ ഭാര്യയുടെ വേഷത്തില്‍ സിമ്രാന്‍ അഭിനയിക്കുന്നു.
വിവാഹശേഷം വീണ്ടും അഭിനയലോകത്തേയ്ക്ക് തിരിച്ചെത്തുന്ന സിമ്രാന് ലഭിക്കുന്ന മികച്ച വേഷമായിരിക്കും ഈ ചിത്രത്തിലേത്. സിനിമയുടെ അണിയറ ജോലികള്‍ നടന്നുവരുന്നു.


Click it and Unblock the Notifications