ഉത്തമവില്ലനില്‍ കമലിന് മൂന്ന് നായികമാര്‍
ഉലക നായകന്‍ കമല്‍ ഹസന്‍ നായകനാകുന്ന പുതിയ ചിത്രമാണ് ഉത്തമ വില്ലന്‍. രാജേഷ് അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കമല്‍ ഹസന്റെ നായികമാരായി മൂന്ന് തെന്നിന്ത്യന്‍ യുവ നായികമാരാണ് എത്തുന്നതെന്നാണ് വാര്‍ത്തകള്‍. കാജള്‍ അഗര്‍വാള്‍, തമന്ന, തൃഷ എന്നിവരാണ് പരിഗണനയിലുള്ളത്. ഇതില്‍ കാജള്‍ അഗര്‍വാള്‍ ഏതാണ്ട് ഉറപ്പിച്ചതാണെന്നും അറിയുന്നു.
കമല്‍ ഹസന്‍ തന്നെ സംവിധാനം ചെയ്യുന്ന വിശ്വരൂപം 2 വിന്റെ പ്രദര്‍ശനം കഴിഞ്ഞതിന് ശേഷമേ ഉത്തമ വില്ലന്റെ ഷൂട്ടിങ് തുങ്ങുകയുള്ളൂ. എറെ വിവാദങ്ങള്‍ സൃഷ്ടിച്ചാണ് വിശ്വരൂപത്തിന്റെ ആദ്യഭാഗം തിയേറ്ററിലെത്തിയത്. എന്തായലും ഭാഗം രണ്ടിന് അത്രവലിയ പൊടിപടലങ്ങളൊന്നും ഉണ്ടാകില്ലെന്നാണ് വിശ്വാസം. അതുല്‍ തിവാരിയുമായി ചേര്‍ന്ന് കമല്‍ ഹസന്‍ തന്നെ തിരക്കഥയെഴുതിയ ചിത്രത്തില്‍ രാഹുല്‍ ബോസ്, പൂജ കുമാര്‍, ആന്‍ഡ്രിയ, ആനന്ദ് മഹാദേവന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.

മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ദൃശ്യത്തിന്റെ തമിഴ് പതിപ്പിലാണ് കമല്‍ അടുത്തതായി അഭിനയിക്കുന്നത്. ജിത്തു ജോസഫ് തന്നെയാണ് തമിഴ് ദൃശ്യവും സംവിധാനം ചെയ്യുന്നത്. മോഹന്‍ലാല്‍ ചെയ്ത ജോര്‍ജ് കുട്ടി എന്ന കഥാപാത്രത്തെ ചെയ്യാന്‍ അമ്പത് ദിവസത്തെ കരാറിന് 20 കോടി രൂപയാണത്രെ കമല്‍ പ്രതിഫലം വാങ്ങുന്നത്. ഈ ചിത്രത്തില്‍ നദിയ മൊയ്ദുവാണ് കമലിന്റെ ഭാര്യാവേഷത്തിലെത്തുന്നത്. മലയാളത്തില്‍ മീനയാണ് ഈ വേഷം ചെയ്തത്.


Click it and Unblock the Notifications











