കുചേലന്‍ കോടികളുടെ കഥ പറയുന്നു
താരമൂല്യം കുറഞ്ഞ പശുപതിയെ പോലൊരു താരത്തെ കുചേലനിലെ പ്രധാന കഥാപാത്രമായി നിശ്ചയിച്ചപ്പോള്‍ ചിത്രത്തിന്റെ നിര്‍മാതാക്കാളായ കവിതാലയക്കും സെവന്‍ ആര്‍ട്‌സിനും ചിത്രം വിജയിക്കുമോയെന്ന ആശങ്കയുണ്ടായിരുന്നു. പ്രത്യേകിച്ച് രജനി അതിഥി താരം മാത്രമായി പ്രത്യക്ഷപ്പെടുമ്പോള്‍.
എന്നാല്‍ ചിത്രത്തിന്റെ സംവിധാനം ഏറ്റെടുത്ത പി. വാസു കുചേലനെ ഒരു രജനി ചിത്രമായി തന്നെ മാറ്റിയെടുക്കുകയായിരുന്നു.
ഹൈദ്രബാദിലെ ഫിലിം സിറ്റിയില്‍ നിര്‍മ്മാണം പുരോഗമിയ്‌ക്കുന്ന കുചേലന് മൂലകഥയായ കഥ പറയുമ്പോളില്‍ നിന്ന് വളരെയേറെ വ്യത്യാസങ്ങള്‍ വന്നു കഴിഞ്ഞു.
എന്തായാലും ചിത്രം പൂര്‍ത്തിയാകുന്നതിനു മുമ്പു തന്നെ കുചേലന്‍ വന്‍തുകയ്‌ക്ക് വിറ്റു പോയത് നിര്‍മ്മാതാക്കളായ കവിതാലയ്‌ക്കും സെവന്‍ ആര്‍ട്‌സിനും ആശ്വാസം പകര്‍ന്നിരിയ്‌ക്കുകയാണ്.
65 കോടി രൂപയ്‌ക്ക് പിരമിഡ് സായ്‌മീറയാണ് കുചേലന്റെ തമിഴ് തെലുങ്ക് പതിപ്പുകള്‍ വിതരണത്തിനെടുത്തിരിയ്‌ക്കുന്നത്.
അതെ സമയം ചിത്രത്തിന്റെ നിര്‍മ്മാണ ചെലവ് വെറും 40 കോടി മാത്രമാണ്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications