»   » ഷൂട്ടിങ്ങിനിടെ നടന് നാട്ടുകാരുടെ തല്ല്

ഷൂട്ടിങ്ങിനിടെ നടന് നാട്ടുകാരുടെ തല്ല്

Posted By: Super
Subscribe to Filmibeat Malayalam
Ramana And Richa Sinha
പലപ്പോഴും സിനിമാ ചിത്രീകരണം യഥാര്‍ത്ഥസംഭവണെന്ന് തെറ്റിദ്ധരിച്ച് പൊതുജനവും പൊലീസും വരെ കയറി ഇടപെട്ട അവസ്ഥകളുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്‍ രമണ അഭിനയിക്കുന്ന ഗാന്ധി കണക്ക് എന്ന പുതിയ തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ് സംഘത്തിനും ഇത്തരത്തിലൊരു പറ്റുപറ്റി.

യാചകിയെ പ്രണയിക്കുന്നവനാണ് ചിത്രത്തിലെ നായകന്‍. റിച്ചാ സിന്‍ഹയാണ് ചിത്രത്തിലെ നായിക. ചെന്നൈയിലെ തിരക്കേറിയ തെരുവില്‍ റിച്ച അവതരിപ്പിക്കുന്ന യാചകി യാചിച്ചുകൊണ്ട് നില്‍ക്കുന്ന ഈ സമയത്ത് രമണയുടെ നായകന്‍ അടുത്ത് ചെന്ന് ഒരു ബിരിയാണിപ്പൊതി നല്കാന് ശ്രമിക്കുന്നു സംസാരം തുടങ്ങി.

പിന്നാലെ അതാ യാചകി കരയുന്നു, യാചകന്‍ കയര്‍ക്കുന്നു. കണ്ടുനിന്ന നാട്ടുകാര്‍ വിചാരിച്ചത് ഏതോ ഒരാള്‍ ബിരിയാണി നല്കി ഒരു യാചകിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയാണെന്നാണ്.

പിന്നെ ആള്‍ക്കൂട്ടം വെറുതെ നിന്നില്ല, രമണയെ പിടിച്ച് അടിതുടങ്ങി. എന്ത് ചെയ്യണമെന്നറിയാതെ ഷൂട്ടിങ് സംഘം അങ്കലാപ്പിലായി. ഇടക്ക് സംഘാംഗങ്ങള്‍ വന്ന് ഇത് നടന്‍ രമണയാണെന്ന് പറഞ്ഞിട്ടും ജനക്കൂട്ടം അടിനിര്‍ത്തിയില്ല.

പിന്നീട് സംവിധയാകനും ക്യാമറാമാനുമൊക്കെ വന്നാണ് ജനക്കൂട്ടത്തെ കാര്യം പറഞ്ഞ് മനസ്സിലാക്കിയത്. അപ്പോഴേയ്ക്കും അടികൊണ്ട് രമണ അവശനായിരുന്നു.

തല്ലു കൊണ്ടാലെന്താ, യാഥാര്‍ത്ഥ്യമെന്നു തോന്നുന്ന രീതിയില്‍ ഒരു രംഗം ചിത്രീകരിക്കാനായതില്‍ നായകന്‍ രമണയും സംവിധായകനും തൃപ്തരാണെന്നാണ് കേള്‍വി.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam