നടി ശരണ്യയെ കാണാനില്ലെന്ന് അമ്മയുടെ പരാതി

കാതല്‍ എന്ന ചിത്രത്തില്‍ സന്ധ്യയുടെ സുഹൃത്തായി അഭിനയിച്ച ശരണ്യ, ജയം രവി നായകനായ പേരാണ്മയിലൂടെയാണ് കോളിവുഡില്‍ ശ്രദ്ധിയ്ക്കപ്പെടുന്നത്. തമിഴിലും തെലുങ്കിലും ഒരുപിടി ചിത്രങ്ങളില്‍ ഇരുപത്തിരണ്ടുകാരി ഇപ്പോള്‍ അഭിനയിക്കുന്നുണ്ട്.
അതേ സമയം അമ്മയുടെ പരാതിയില്‍ യാതൊരു വാസ്തവമില്ലെന്ന് ശരണ്യ വ്യക്തമാക്കിയിട്ടുണ്ട്. താന്‍ ആരുടെയും തടവിലല്ലെന്നും സ്വന്തം ഇഷ്ടപ്രകാരം സുഹൃത്തിന്റെ വീട്ടിലാണ് കഴിയുന്നതെന്നും ശരണ്യ പറഞ്ഞു. അമ്മയുമായുണ്ടായ ചില അഭിപ്രായ വ്യത്യാസങ്ങള്‍ മൂലമാണ് വീട് വിട്ടത്. താന്‍ ചെന്നൈയില്‍ തന്നെയുണ്ടെന്നും മഴൈക്കാലം എന്ന സിനിമയുടെ ഷൂട്ടിങില്‍ പങ്കെടുക്കുന്നുണ്ടെന്നും ശരണ്യ വെളിപ്പെടുത്തുന്നു.


Click it and Unblock the Notifications