റോബോട്ടിന്‌ 30 സഹസംവിധായകര്‍

By Staff

ഇന്ത്യ കണ്ട ഏറ്റവും മികച്ച സയന്‍സ്‌ ഫിക്ഷന്‍ ചിത്രം ഒരുക്കാനുള്ള സൂപ്പര്‍ സംവിധായകന്‍ ശങ്കറിന്റെ ശ്രമത്തിന്‌ താങ്ങായി മുപ്പതോളം സഹ സംവിധായകര്‍. ഒരു സിനിമയ്‌ക്കായി ഇത്രയധികം സഹ സംവിധായകര്‍ രംഗത്തെത്തുന്നത്‌ ആദ്യമായാണ്‌.

ഹോളിവുഡ്‌ ചിത്രങ്ങളോട്‌ കിട പിടിയ്‌ക്കുന്ന ഗ്രാഫിക്‌സ്‌ രംഗങ്ങളാണ്‌ ശങ്കര്‍ റോബോട്ടിനു വേണ്ടി ഒരുക്കാന്‍ പദ്ധതിയിട്ടിരിയ്‌ക്കുന്നത്‌.

ചിത്രത്തിന്റെ ഗ്രാഫിക്‌സ്‌ പ്രവര്‍ത്തനങ്ങള്‍ക്കു മാത്രമായി അമേരിക്കയില്‍ നിന്നും ഹൈ-ടെക്ക്‌ കമ്പ്യൂട്ടര്‍ വരുത്തുന്നുണ്ട്‌. ഈ അത്യാധുനിക കമ്പ്യൂട്ടര്‍ സ്ഥാപിയ്‌ക്കുന്നതിനായി ജെമിനി സ്റ്റുഡിയോയില്‍ പുതിയൊരു കെട്ടിടവും പൂര്‍ത്തിയാക്കി കഴിഞ്ഞു.

തമിഴിനു പുറമെ ഹിന്ദി, തെലുങ്ക്‌ തുടങ്ങിയ ഭാഷകളിലും നിര്‍മ്മിയ്‌ക്കുന്ന റോബോട്ടിനായി രണ്ടു വര്‍ഷത്തോളമാണ്‌ രജനിയും ശങ്കറും നീക്കി വെച്ചിരിയ്‌ക്കുന്നത്‌.

തന്റെ മുന്‍ ചിത്രമായ ശിവജിയുടെ നിര്‍മ്മാണം പോലെ തന്നെ റോബോട്ടിന്റെ ചിത്രീകരണവും രഹസ്യമായി സൂക്ഷിയ്‌ക്കാന്‍ തന്നെയാണ്‌ ശങ്കറിന്റെ പദ്ധതി.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X