കുചേലനെതിരെ ബാര്‍ബര്‍മാരുടെ പ്രതിഷേധ പ്രകടനം
ചെന്നൈ: രജനിയുടെ കുചേലനെതിരെ തമിഴ്‌നാട്ടിലെ ബാര്‍ബര്‍മാര്‍ പ്രതിഷേധവുമായി രംഗത്ത്.
സിനിമയില്‍ ബാര്‍ബര്‍മാരെ മോശമായി ചിത്രീകരിയ്‌ക്കുന്നുവെന്നാരോപിച്ച് സംവിധായകന്‍ പി. വാസുവിന്റെ വീടിന് മുന്നില്‍ പ്രതിഷേധം നടത്താന്‍ ശ്രമിച്ച 250 ഓളം ബാര്‍ബര്‍മാരെ പോലീസ് അറസ്‌റ്റു ചെയ്‌തു.
ഹെയര്‍ ഡ്രസ് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്‌ച രാവിലെയാണ് ബാര്‍ബര്‍മാര്‍ പ്രതിഷേധ പ്രകടനം നടത്താന്‍ ശ്രമിച്ചത്. എന്നാല്‍ പ്രതിഷേധ പ്രകടനം നടത്താന്‍ ഇവര്‍ പോലീസില്‍ നിന്നും മുന്‍കൂര്‍ അനുമതി നേടിയിരുന്നില്ല.
പശുപതിയും വടിവേലുവുമാണ് കുചേലനില്‍ ബാര്‍ബര്‍മാരുടെ വേഷം അവതരിപ്പിച്ചിരുന്നത്. തങ്ങളുടെ കടകളിലേക്ക് ആളുകളെ ആകര്‍ഷിയ്‌ക്കാനായി ബാര്‍ബര്‍ ഷോപ്പ് ഉടമകള്‍ നടത്തുന്ന തന്ത്രങ്ങള്‍ സിനിമയില്‍ ചിത്രീകരിച്ചിരിയ്‌ക്കുന്നത് വളരെ മോശമായിട്ടാണെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
നയന്‍താരയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍


Click it and Unblock the Notifications