»   » കമല്‍ഹാസന്‍ നായകന്‍; കനിമൊഴി നിര്‍മ്മാതാവ്

കമല്‍ഹാസന്‍ നായകന്‍; കനിമൊഴി നിര്‍മ്മാതാവ്

Posted By:
Subscribe to Filmibeat Malayalam

വേട്ടയാട് വിളയാട് എന്ന മേഗാഹിറ്റ് ചിത്രത്തിന് ശേഷം ഗൗതം മേനോനും കമലും വീണ്ടും ഒന്നിയ്ക്കുന്നു.ഒരു ആക്ഷന്‍ എന്റര്‍ടെയ്‌നറാണ് ഗൌതവും കമലും വീണ്ടും ഒന്നിക്കുമ്പോള്‍ പ്ലാന്‍ ചെയ്തിരിക്കുന്നതെന്നറിയുന്നു.

സംഗീതസംവിധാനം എ ആര്‍ റഹ്മാനോ ഇളയരാജയോ ആയിരിക്കും. മന്‍മദന്‍ അമ്പിനു ശേഷം കമലഹാസന്‍ അഭിനയിക്കുന്നത് ഈ ചിത്രത്തിലായിരിക്കുമെന്നും സൂചനയുണ്ട്.

ചിത്രം നിര്‍മ്മിക്കുന്നത് തമിഴ്‌നാട് മുഖ്യമന്ത്രി എം കരുണാനിധിയുടെ മകളും എംപിയുമായ കനിമൊഴിയാണ്. കനിമൊഴിയുടെ നിര്‍മ്മാണക്കമ്പനിക്ക് പേരിട്ടിട്ടില്ല.

തന്റെ ആദ്യ നിര്‍മ്മാണ സംരംഭത്തിന്റെ വിശദാംശങ്ങള്‍ ഗൌതവുമായും കമലഹാസനുമായും ചര്‍ച്ച നടത്തി വരികയാണത്രേ കനിമൊഴി.

ഒരു വമ്പന്‍ ചിത്രവുമായി നിര്‍മ്മാണരംഗത്തേക്ക് കടക്കണമെന്നത് കനിമൊഴിയുടെ ആഗ്രഹമായിരുന്നു. തമിഴ് സിനിമാലോകത്ത് വിജയകഥ ആവര്‍ത്തിക്കുന്ന ഗൗതമിനെയും ഉലകനായകന്‍ കമലഹാസനെയും വീണ്ടും ഒരുമിപ്പിക്കാനായതോടെ കനിമൊഴി നിര്‍മ്മാതാവ് എന്ന നിലയില്‍ പകുതി വിജയം കണ്ടുകഴിഞ്ഞു എന്നാണ് കോടമ്പാക്കം റിപ്പോര്‍ട്ടുകള്‍.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam