ലൈംഗികത്തൊഴിലാളിയായി കിരണ്‍
ഗ്ലാമര് പ്രദര്ശനത്തിലൂടെ ശ്രദ്ധനേടിയ തെന്നിന്ത്യന് താരം കിരണ് ലൈംഗികത്തൊഴിലാളിയുടെ വേഷത്തിലെത്തുന്നു.
പ്രശസ്ത മലയാളി സംവിധായകന് വിനയന് ഒരുക്കുന്ന തമിഴ്ചിത്രമായ നാളൈ നമതൈ എന്ന ചിത്രത്തിലാണ് കിരണ് ലൈംഗികത്തൊഴിലാളിയാകുന്നത്.
തെരുവുകുട്ടികളുടെ കഥ പറയുന്ന ചിത്രമാണ് നാളൈ നമതൈ. ഗ്ലാമര് റോളുകള് ചെയ്ത് മനം മടുത്ത കിരണിന് പുതിയ വേഷം ഏറെ പ്രതീക്ഷകള് നല്കുന്നുണ്ട്.
ചമേലി എന്ന ചിത്രത്തില് കരീന കപൂറിന്റെയും ചാന്ദ്നി ബാറില് തബുവിന്റെയും വേഷങ്ങളില് നിന്നും ഏറെ വ്യത്യസ്ഥതയുള്ള കഥാപാത്രത്തെയാണത്രേ നാളൈ നമതൈയില് കിരണ് അവതരിപ്പിക്കുന്നത്.
കഥാപാത്രത്തിന്റെ തന്മയത്വത്തിനായി കിരണ് ശരീരഭാരം കുറച്ചിട്ടുണ്ടത്രേ. വലിയ ചമയങ്ങളൊന്നുമില്ലാതെയാണത്രേ ഈ കഥാപാത്രത്തെ തയ്യാറാക്കുന്നത്.
അവതരിപ്പിക്കാന് ഇത്തിരി പ്രയാസമേറിയ കഥാപാത്രമാണെങ്കിലും ഇതൊരു വെല്ലുവിളിയായി സ്വീകരിച്ചിരിക്കുകയാണത്രേ താരം. ഗ്ലാമറിനപ്പുറമുള്ള തന്റെ അഭിനയ ശേഷി പുറത്തെടുക്കാന് പറ്റിയതാണ് ഈ വേഷമെന്നാണ് കിരണ് പറയുന്നത്.


Click it and Unblock the Notifications