കിടപ്പറ രംഗങ്ങളോടെ ലാടം

By Staff

വികാരഭരിതമായ കിടപ്പറ രംഗങ്ങളും കിടിലം കൊളളിക്കുന്ന സംഘട്ടനങ്ങളും ചോര മരവിപ്പിക്കുന്ന സസ്പ‍െന്‍സും ഒത്തു ചേര്‍ന്ന പുതിയൊരു ചിത്രം തീയേറ്ററിലെത്തുന്നു. അരവിന്ദ് ചാര്‍മ്മി എന്നിവര്‍ പ്രധാന വേഷങ്ങളിലഭിനയിക്കുന്ന ലാടം. യുവതലമുറയെ ലക്ഷ്യമിട്ട് സെക്സും വയലന്‍സും സംവിധായകന്‍ വാരിക്കോരി ചിത്രീകരിച്ചിട്ടുണ്ട്.

പ്രഭു സോളമന്‍ സംവിധാനം ചെയ്യുന്ന ലാടം ഒരേ സമയം തമിഴിലും തെലുങ്കിലും റിലീസാകും. മന്ത്ര എന്ന ചിത്രം സൂപ്പര്‍ഹിറ്റായി ഓടുന്നതിന്റെ സന്തോഷത്തില്‍ ചാര്‍മ്മി യുവാക്കളുടെ ഞരമ്പ് കോച്ചുന്ന ഗ്ലാമറാണ് ചിത്രത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. കോമഡി വേഷമാണെങ്കിലും ഗ്ലാമര്‍ പ്രദര്‍ശനത്തിനുളള എല്ലാ അവസരവും സംവിധായകന്‍ ഒരുക്കിയിട്ടുണ്ട്.

സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരു സോഫ്റ്റ്വെയര്‍ എഞ്ചിനീയറുടെ ജീവിതം പെട്ടെന്ന് മാറി മറിയുന്നതിന്റെ കാരണങ്ങളാണ് ഈ ചിത്രം അന്വേഷിക്കുന്നത്. കുഞ്ചിതപാദം എന്ന സോഫ്റ്റ്വെയര്‍ എഞ്ചിനീയറുടെ ജീവിതത്തിലേയ്ക്ക് കടന്നു വരുന്ന അനാഥയാണ് സെയില്‍സ് ഗേളായി ജോലി നോക്കുന്ന ഏഞ്ചല്‍. അടിച്ചു പൊളിച്ച് ജീവിക്കാന്‍ ആഗ്രഹിച്ചെങ്കിലും വിധി വേറൊന്നായിരുന്നു.

പ്രഭു സോളമന്റെ തെലുങ്ക് സിനിമയായ കോക്കിയില്‍ ശ്രദ്ധേയമായ വില്ലന്‍ വേഷമവതരിപ്പിച്ച നടനാണ് കോട്ട ശ്രീനിവാസ റാവു. ലാടത്തിലെ പാവാടൈ എന്ന വില്ലനെയും അദ്ദേഹമാണ് അവതരിപ്പിക്കുന്നത്.

തെലുങ്കിലെ ഒന്നാം നമ്പര്‍ നടിയായി ഉയര്‍ന്നു വരുന്ന ചാര്‍മ്മിയുടെ സൂപ്പര്‍ ഗ്ലാമര്‍ പ്രകടനം തീയേറ്റര്‍ നിറയ്ക്കുമെന്നാണ് സംവിധായകന്‍ കരുതുന്നത്.

കോസ്മോസ് എന്റര്‍ടെയിന്മെന്റിനു വേണ്ടി ജെ പി കുമാറും ചൗധരിയുമാണ് ലാടം നിര്‍മ്മിക്കുന്നത്. യുഗഭാരതി, ഏക്‍നാഥ് എന്നിവരുടെ വരികള്‍ക്ക് ഈണം നല്‍കുന്നത് ധരന്‍. സുകുമാറിന്റേതാണ് കാമറ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X