കുചേലനില്‍ മമ്ത മോഹന്‍ദാസും അഭിനയിക്കുന്നു

By Super

കഥ പറയുന്പോള്‍ എന്ന മലയാള ചിത്രത്തെ ആധാരമാക്കി പി വാസു സംവിധാനം ചെയ്യുന്ന കുചേലനില്‍ മ‌മ്ത മോഹന്‍ദാസും അഭിനയിക്കുന്നു. ചിത്രത്തില്‍ മ‌മ്തയുടെ കഥാപാത്രം എന്തായിരിക്കും എന്നതിനെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടില്ല.

എങ്കിലും പ്രാധാന്യമുള്ള വേഷമാണെന്നാണ് അറിയുന്നത്. രജനികാന്ത് നായകനാകുന്ന നയന്‍‌താരയും മീനയുമാണ് കുചേലനിലെ നായികമാര്‍. മലയാളത്തില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച കഥാപാത്രത്തിന് തമിഴില്‍ പശുപതിയാണ് ജീവന്‍ പകരുന്നത്.

രജനീകാന്തിനൊപ്പം മ‌മ്ത ആദ്യമായാണ് അഭിനയിക്കുന്നത്. ഹരിഹരന്‍റെ 'മയൂഖ'ത്തിലൂടെ സിനിമയിലെത്തിയ മ‌മ്ത 'ലങ്ക" എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയയായത്. പിന്നീട് ശിവപ്പതികാരം എന്ന സിനിമയിലൂടെ തമിഴില്‍ അരങ്ങേറി. പക്ഷേ തമിഴില്‍ വേണ്ടത്ര തിളങ്ങാനായില്ല.

എന്നാല്‍ തെലുങ്കില്‍ നായികയായും ഗായികയായും മ‌മ്ത പേരെടുത്തു. രജനി ചിത്രത്തിലേക്കുള്ള ക്ഷണം മ‌മ്തയുടെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവ് സൃഷ്ടിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മലയാളത്തില്‍ അവതരിപ്പിച്ച അതേ കഥാപാത്രത്തെയാണ് തമിഴിലും മീന അവതരിപ്പിക്കുക. രജനീകാന്തിന്‍റെ നായികയായാണ് നയന്‍‌താര എത്തുന്നത്. തുടര്‍ച്ചയായ മൂന്നാം തവണയാണ് നയന്‍സ് രജനി ചിത്രത്തില്‍ അഭിനയിക്കുന്നത്. ചന്ദ്രമുഖിയിലും ശിവാജിയിലും നയന്‍‌താര അഭിനയിച്ചിട്ടുണ്ട്. കുചേലന്‍റെ ചിത്രീകരണം പുരോഗമിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X