ഏഴാം അറിവ് കുങ്ഫുവിന്റെ കഥ

എന്തായാലും നമ്മുടെ അയല്‍പക്കത്തും ഒരു കുങ് ഫൂ ചിത്രമൊരുങ്ങുകയാണ്. ഗജിനിയ്ക്ക് ശേഷം സൂര്യ-മുരുഗദോസ് ടീം ഒന്നിയ്ക്കുന്ന ഏഴാം അറിവാണ് കുങ്ഫുവിന്റെ കഥ പ്രമേയമാക്കുന്നത്.
പേരിലും പ്രമേയത്തിലും മറ്റു തമിഴ് സിനിമകളില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തുന്ന ചിത്രം പൂര്‍വജന്മകഥയാണ് പറയുന്നത്. ചൈനീസ് ആയോധനകല ഇന്ത്യയില്‍ നിന്നും ഉദ്ഭവിച്ചതാണെന്നൊരു അവകാശവാദമാണ് തിരക്കഥാകൃത്തുകൂടിയായ സംവിധായകന്‍ ചിത്രത്തിലൂടെ ഉന്നയിക്കുന്നത്.
ബോധി ധര്‍മ്മന്‍, ശാസ്ത്രജ്ഞന്‍, സര്‍ക്കസ്സ് കളിക്കാരന്‍ എന്നിങ്ങനെ മൂന്ന് വേഷങ്ങളിലാണ് സൂര്യ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
7aam arivu ഏഴാം അറിവ് കുങ്ഫൂ ചൈന തമിഴ്നാട് മുരുഗദോസ് ശ്രുതി ഹാസന് സൂര്യ china kung fu murugadoss surya


Click it and Unblock the Notifications