twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തമിഴ്‌നാട്‌ നിയമസഭയില്‍ നമിതയും ശ്രിയയും ചര്‍ച്ചാവിഷയം

    By Staff
    |

    നിയമസഭയില്‍ രാഷ്ട്രീയവും, സാമൂഹികവുമായ പ്രശ്‌നങ്ങളെക്കുറിച്ചും പദ്ധതികളെക്കുറിച്ചുമല്ലാതെ സിനിമാതാരങ്ങളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നതിനെക്കുറിച്ച്‌ കേട്ടിട്ടുണ്ടോ?

    എന്നാല്‍ തമിഴ്‌നാട്‌ നിയമസഭയില്‍ ഇത്തരമൊരു സംഭവം നടന്നു. സാമാജികരെല്ലാവരും കൂടി തമിഴ്‌ ചലച്ചിത്രലോകത്തെ രണ്ട്‌ ചൂടന്‍ താരങ്ങളെക്കുറിച്ച്‌ ഒരു ദിവസം മുഴുവന്‍ ചര്‍ച്ച നടത്തി. ചര്‍ച്ചയെന്ന്‌ പറഞ്ഞുകൂടാ നല്ല അസ്സല്‍ വാഗ്വാദം തെന്നെ. നമിതയും, ശ്രീയയുമാണ്‌ വാഗ്വാദത്തിന്‌ വിഷയമായ താരങ്ങള്‍.

    പൊതുവേദിയിലും ടിവി പരിപാടിയിലുമായി ഇവര്‍ ധരിച്ച വസ്‌ത്രങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയാണ്‌ വാഗ്വാദമായത്‌. ഒടുക്കം താരങ്ങള്‍ക്ക്‌ വസ്‌ത്ര നിയമങ്ങള്‍ കൊണ്ടുവരണമെന്നുവരെ അംഗങ്ങള്‍ വാദിച്ചു.

    ചലച്ചിത്ര നടന്‍ കൂടിയായ പിഎംകെ ചീഫ്‌ വേലുമുരുകനാണ്‌ നിയമസഭയില്‍ പ്രശ്‌നം ഉന്നയിച്ചത്‌. തമിഴ്‌ ടെലിവിഷന്‍ ചാനലുകള്‍, കരുണാനിധിയുടെ കുടുംബത്തിന്റെ സ്വന്തം ചാനലായ കലൈഞ്‌ജര്‍ ടിവി ഉള്‍പ്പെടെയുള്ളവ, സംപ്രേഷണം ചെയ്യുന്ന അശ്ലീല പരിപാടികളെ വിമര്‍ശിച്ചുകൊണ്ടുള്ള ഗവര്‍ണ്ണറുടെ പ്രസംഗത്തിന്‌ ശേഷമാണ്‌ വേലുമുരുകന്‍ പ്രശ്‌നം ഉന്നയിച്ചത്‌.

    കലൈഞ്‌ജര്‍ ടിവിയിലെ ഒരു ജനപ്രിയ നൃത്തപരിപാടിയില്‍ നമിത ധരിച്ച വസ്‌ത്രത്തെക്കുറിച്ചും, ഈയിടെ ഒരു പൊതുവേദിയില്‍ ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട്‌ ശ്രിയ പ്രത്യക്ഷപ്പെട്ടതും മുരുകന്‍ പരാമര്‍ശിച്ചു. രാഷ്ട്രീയക്കാരുടെ ഉടമസ്ഥതയിലുള്ള ചാനലുകളില്‍ സ്‌ത്രീകളെ ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചും മുരുകന്‍ പറഞ്ഞു.

    എന്നാല്‍ താരങ്ങള്‍ക്ക്‌ ഡ്രസ്‌ കോഡ്‌ കൊണ്ടുവരാന്‍ കഴിയില്ലെന്നും അവരോട്‌ മാന്യമായി വസ്‌ത്രംധരിക്കാന്‍ ആവശ്യപ്പെടാന്‍ മാത്രമേ കഴിയുകയുള്ളുവെന്നും വൈദ്യുതി മന്ത്രിയായ ആര്‍ക്കോട്ട്‌ വീരസ്വാമി പറഞ്ഞു. ടിവി പരിപാടികള്‍ പണമുണ്ടാക്കാനുള്ളതാണെന്നും അവയ്‌ക്ക്‌ ഇത്തരം നിബന്ധനകള്‍ വെയ്‌ക്കുക പ്രായോഗികമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

    ബന്ധപ്പെട്ട വാര്‍ത്തകള്‍

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X