പ്രകാശ് രാജ് പോണി വര്‍മ്മയെ വേട്ടു?

നൃത്ത സംവിധായികയായ പോണി വര്‍മ്മയുമായി പ്രകാശ് രാജിന് അടുത്ത ബന്ധമുണ്ടെന്ന് നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്ത ഇരുവരും നിഷേധിച്ചിരുന്നു. വിവാഹം കഴിഞ്ഞിട്ടില്ല, വൈകാതെ ഉണ്ടാവുമെന്നാണ് ചലച്ചിത്രലോകത്തോട് അടുപ്പമുള്ള ചിലര്‍ പറയുന്നത്. കന്നടയില്‍ പ്രകാശ് രാജ് സംവിധാനം ചെയ്യുന്ന 'നാനു നന്ന കനസു' എന്ന ചിത്രം പൂര്‍ത്തിയായ ശേഷം വിവാഹം നടത്തുമെന്നാണ് ഇവര്‍ പറയുന്നത്.
പ്രകാശ് രാജ്-ലളിതാ കുമാരി ദമ്പതിമാര്‍ക്ക് രണ്ട് പെണ്‍മക്കളാണുള്ളത്.
ഇതിനിടെ പ്രകാശ് രാജും ആന്ധ്രയിലെ പ്രജാരാജ്യം പാര്‍ട്ടിയുടെ നേതാവായ ശോഭാറാണിയുമായി വിവാഹം നടന്നതായുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് ഇരുവരും നിഷേധിച്ചിരുന്നു.


Click it and Unblock the Notifications