അഞ്ച് നായികമാര്‍ക്കൊപ്പം രജനിയുടെ നൃത്തം
കുചേലന്‍ എന്ന തമിഴ് ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പായ കുചേലുഡുവില്‍ സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് അഞ്ച് നായികമാര്‍ക്കൊപ്പം നൃത്തം വയ്‌ക്കുന്നു.
കുചേലുഡുവിലെ ഏറ്റവും വലിയ ഒരു പ്രത്യേകതയായാണ് അഞ്ച് നായികമാര്‍ക്കൊപ്പമുള്ള സ്റ്റൈല്‍ മന്നന്റെ നൃത്തം ചൂണ്ടിക്കാണിക്കപ്പെടുന്നത്.
രാമോജിറാവു ഫിലിം സിറ്റിയില്‍ വച്ച് ചിത്രീകരിക്കുന്ന ഈ ഗാനരംഗത്തില്‍ നയന്‍താര, മീന, മമ്‌ത, ഖുശ്‌ബു, സ്‌നേഹ എന്നിവരാണ് രജനിയ്‌ക്കൊപ്പം ചുവടുവെയ്‌ക്കുന്നത്.
ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ മുപ്പത്തിയഞ്ച് നടീനടന്മാരും അണിനിരക്കുന്നുണ്ട്. ഈരംഗത്തിന്റെ ചിത്രീകരണം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ചിത്രീകരിച്ചിട്ടുണ്ട്.
രജനിയ്‌ക്കുപുറമേ തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്ന നയന്‍താര, മീന, വടിവേലു, പ്രഭു, പശുപതിഎന്നിവരെല്ലാം തെലുങ്ക് ചിത്രമായ കുചേലുഡുവില്‍ അഭിനയിക്കുന്നുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications