twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തിയേറ്റര്‍ ഉടമകള്‍ക്ക് തിരിച്ചടി ; ഓണ്‍ലൈന്‍ റീലിസിന് പിന്തുണയുമായി തമിഴ് നിര്‍മാതാക്കള്‍

    |

    കഴിഞ്ഞദിവസമായിരുന്നു തമിഴ് നടന്‍ സൂര്യയുടെ ചിത്രങ്ങള്‍ക്ക് തിയേറ്റര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. സൂര്യ അഭിനയിക്കുന്നതും അദ്ധേഹത്തിന്റെ നിര്‍മ്മാണ കമ്പനിയായ ടു ഡി എന്റര്‍ടൈയിന്‍മെന്റ്‌സ് നിര്‍മ്മിക്കുന്നതുമായ ചിത്രങ്ങള്‍ തിയേറ്റര്‍ റിലീസ് ചെയ്യണ്ടേതില്ല എന്നായിരുന്നു തമിഴ്‌നാട് തിയേറ്റര്‍ ആന്‍ഡ് മള്‍ട്ടിപ്ലെക്‌സ് ഓണേഴ്‌സ്‌ അസോസിയേഷന്റെ തീരുമാനം. ജ്യോതിക നായികയായി അഭിനയിച്ച, സൂര്യയുടെ നിര്‍മ്മാണ കമ്പനിയായ ടു ഡി എന്റര്‍ടൈയിന്‍മെന്റ്‌സ് നിര്‍മ്മിച്ച പൊന്‍മകള്‍ വന്താള്‍ എന്ന ചിത്രം നേരിട്ട് ഓണ്‍ലൈന്‍ ഫ്‌ളാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചായിരുന്നു ഈ തീരുമാനം. എന്നാല്‍ ഈ തീരുമാനത്തിന് മറുപടിയുമായി മുപ്പതോളം തമിഴ് ചലച്ചിത്ര നിര്‍മ്മാതാക്കള്‍ രംഗത്ത് വന്നു കഴിഞ്ഞു.

    suriya

    തങ്ങളുടെ ചിത്രം നേരിട്ട്‌ ഒടിടി ഫ്‌ളാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാനുള്ള തീരുമാനം അറിയിച്ചുള്ള പ്രസ്താവന പുറത്തിറക്കിയാണ് ഓണ്‍ലൈന്‍ റിലീസിന് നിര്‍മാതാക്കള്‍ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ചെറുകിട, ഇടത്തരം ബജറ്റ് ചിത്രങ്ങള്‍ നേരിട്ട് ഒടിടി ഫ്‌ളാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു.'' ഒടിടി സാങ്കേതിക വിദ്യ വികസിപ്പിച്ചതോടെ നിരവധി പുതിയ സിനിമകള്‍ നേരിട്ട് ഫ്‌ളാറ്റ്‌ഫോമുകളില്‍ പുറത്തിറങ്ങാന്‍ തുടങ്ങി. കൊറോണയെ തുടര്‍ന്ന് രാജ്യത്തുടനീളം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ നിരവധി ഒടിടി ഫ്‌ളാറ്റുഫോമുകള്‍ നേരിട്ടുള്ള ഒടിടി പ്രീമിയറിനായി ചെറുതും, ഇടത്തരവുമായ ബജറ്റ് ചിത്രങ്ങള്‍ സ്വന്തമാക്കാന്‍ തുടങ്ങി. ഇതിനെ നാം പൂര്‍ണ മനസ്സോടെ സ്വാഗതം ചെയ്യണമെന്നും, ഹിന്ദി, തെലുങ്ക് മറ്റ് ഭാഷ നിര്‍മ്മാതാക്കള്‍ തങ്ങളുടെ നിക്ഷേപം വീണ്ടെടുക്കുന്നതിനായി ചിത്രങ്ങളുടെ അവകാശം ഒടിടി ഫ്‌ളാറ്റുഫോമുകള്‍ക്ക് വില്‍ക്കാന്‍ ശ്രമിക്കുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു.

    മറ്റ് ചിത്രങ്ങള്‍ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യാന്‍ കഴിയും. ചെറുകിട -ഇടത്തരം ബജറ്റ് സിനിമകളുടെ ഒടിടി പ്രീമിയര്‍ അനുവദിക്കുന്നതിലൂടെ നമുക്ക് വളരെയധികം ആനുകൂല്യങ്ങളുണ്ട്. അതിനാല്‍ എല്ലാവരും ഇതിനോട് സഹകരിക്കണമെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. ഏറ്റവും പ്രധാനമായി, ഉചിതമായ രീതിയില്‍ നിര്‍മാതാക്കള്‍ക്ക് അവരുടെ നിക്ഷേപം വീണ്ടെടുക്കാനുള്ള അവകാശം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പണം മുടക്കിയ നിര്‍മാതാവിന് അത്‌ തിരിച്ചു പിടിക്കാനുള്ള അവകാശമുണ്ട്. വിതരണക്കാരോടും തിയേറ്റര്‍ ഉടമകളോട് തങ്ങളോട് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ഒരു നിര്‍മാതാവിന്റെ താല്‍പര്യങ്ങള്‍ക്ക് ഹാനികരമായ ഒരു തീരുമാനവും എടുക്കരുതെന്ന് തിയേറ്റര്‍ അസോസിയേഷനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ചലച്ചിത്ര വ്യവസായം സുഗമമായി പ്രവര്‍ത്തിക്കാന്‍, മൂന്ന് പ്രധാന പങ്കാളികള്‍ (നിര്‍മ്മാതാക്കള്‍, വിതരണക്കാര്‍, നാടക ഉടമകള്‍) ഒരുമിച്ച്‌
    പ്രവര്‍ത്തിക്കുകയും വ്യവസായത്തിന്റെ മികച്ച താല്‍പ്പര്യപ്രകാരം തീരുമാനങ്ങള്‍ എടുക്കുകയും വേണം. ഒരു വ്യക്തിഗത ഫിലിം ട്രേഡ് അസോസിയേഷനും തീരുമാനമെടുത്ത് ഏകപക്ഷീയമായി പ്രഖ്യാപിക്കരുതെന്ന് ഞങ്ങള്‍ ശക്തമായി അഭ്യര്‍ത്ഥിക്കുന്നുവെന്നും ഇത് തന്റെ ബിസിനസ്സ് സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ഒരു ചലച്ചിത്ര നിര്‍മ്മാതാവിന്റെ താല്‍പര്യത്തെ ബാധിച്ചേക്കാമെന്നും പ്രസ്താവനയില്‍ പറയുന്നു. സുധാ കൊങ്കര സംവിധാനം ചെയ്ത സൂരൈ പോട്ര് ആണ്‌ റിലീസ് ചെയ്യാനുള്ള സൂര്യയുടെ ചിത്രം. മലയാളി താരം അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍ സൂര്യയുടെ നായികയായി എത്തുന്നത്.

    അവസാന നിമിഷം മനോജ് കെ ജയനും മുരളിയും പിൻമാറി, പൊന്നുച്ചാമിയിൽ സുരേഷ് ഗോപി എത്തിയത് ഇങ്ങനെ...അവസാന നിമിഷം മനോജ് കെ ജയനും മുരളിയും പിൻമാറി, പൊന്നുച്ചാമിയിൽ സുരേഷ് ഗോപി എത്തിയത് ഇങ്ങനെ...

    English summary
    30 Tamil Film Producers Come Out In Support Of Direct Ott Release
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X