ദശാവതാരത്തിനായി ബുഷും കാത്തിരിയ്ക്കുന്നു?
ഇന്ത്യ കാത്തിരിയ്‌ക്കുന്ന ചിത്രമെന്ന് വേണമെങ്കില്‍ ദശാവതാരത്തെ വിശേഷിപ്പിയ്‌ക്കാം. രണ്ടു വര്‍ഷം മുമ്പ് ചിത്രീകരണം ആരംഭിച്ച ദശാവതാരത്തിനായി കമലിന്റെ ആരാധകരും മറ്റുള്ളവരും കാത്തിരിപ്പ് തുടങ്ങിയിട്ട് ഏറെക്കാലമായി.
പല തവണ തീയതി തെറ്റിച്ചെങ്കിലും ജൂണ്‍ ആറിന് ദശാവതാരം തിയറ്ററിലെത്തുമെന്നാണ് കമല്‍ കട്ടായമായി പറഞ്ഞിരുന്നത്. ഇപ്പോള്‍ ഈ ഉറപ്പും തെറ്റുമെന്നും വാര്‍ത്തയുണ്ട്.
എന്തൊക്കെയായാലും കമലിന്റെ ഈ സൃഷ്ടി കാണാന്‍ അമേരിക്കന്‍ പ്രസിഡന്റും അക്ഷമനായി കാത്തിരിയ്‌ക്കുന്നുണ്ടെന്നാണ് ഇപ്പോഴത്തെ വര്‍ത്തമാനം. ബുഷിന് കാണാനായി ഇംഗ്ലീഷ് സബ് ടൈറ്റലോടു കൂടിയ പ്രിന്റ് അമേരിക്കയിലേക്കയക്കുന്നുണ്ടെന്നും കേള്‍ക്കുന്നുണ്ട്.
ഇന്ത്യന്‍ വംശജനായ ലൂസിയാന ഗവര്‍ണര്‍ വഴിയാണത്രേ ബുഷ് ദശാവതാരത്തിന്റെ പ്രിന്റ് ഒപ്പിച്ചത്. ചിത്രത്തില്‍ കമല്‍ അവതരിപ്പിയ്‌ക്കുന്ന പത്തു വേഷങ്ങളിലൊന്ന് അമേരിക്കന്‍ പ്രസിഡന്റ് ബുഷിന്റെതാണ്. ഇതാണ് ബുഷിനെ ചിത്രം കാണാന്‍ പ്രേരിപ്പിയ്‌ക്കുന്നതെന്ന് പറയുന്നു.
ഇംഗ്ലീഷ് സബ് ടൈറ്റിലോടെയുള്ള ഒരു പ്രിന്റ് ആക്ഷന്‍ താരം ജാക്കി ചാനും ചിത്രത്തിന്റെ നിര്‍മാതാക്കളായ ഓസ്‌ക്കാര്‍ ഫിലിംസ് അയച്ചു കൊടുക്കുന്നുണ്ട്. ചിത്രത്തിന്റെ ഓഡിയോ കാസ്‌റ്റിന്റെ പ്രകാശന വേളയിലെ പ്രധാന താരം ജാക്കിയായിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications