'ഓ പോടി'നു ശേഷം വിക്രത്തിന്റെ എസ്‌ക്യൂസ് മി
ജെമിനിയിലെ 'ഓ പോട്' എന്ന ഗാനത്തിനു ശേഷം ആക്ഷന്‍ താരം വിക്രം കന്തസ്വാമിയിലും വിക്രം ഗാനമാലപിയ്‌ക്കുന്നു.
സംവിധായകന്‍ സുശി ഗണേശന്റെയും സംഗീത സംവിധായകന്‍ ദേവിശ്രീ പ്രസാദിന്റെയും അഭ്യര്‍ഥന മാനിച്ചാണ് വിക്രം ചിത്രത്തില്‍ ഗാനം ആലപിയ്‌ക്കാന്‍ തയാറായത്.
ഗായിക സുചിത്രയോടൊപ്പം 'എസ്‌ക്യൂസ് മി മിസ്റ്റര്‍ കന്തസ്വാമി' എന്നു തുടങ്ങുന്ന ഗാനമാണ് ചിത്രത്തില്‍ വിക്രം പാടുന്നത്. കലൈപുലി താണു നിര്‍മ്മിയ്‌ക്കുന്ന കന്തസ്വാമിയില്‍ ഇതു കൂടാതെ മറ്റ് നാല് ഗാനങ്ങള്‍ കൂടിയുണ്ട്.
ശ്രേയ ആദ്യമായി വിക്രമിന്റെ നായികപദവി അലങ്കരിയ്‌ക്കുന്നുവെന്ന പ്രത്യേകതയുള്ള ചിത്രത്തിലെ വില്ലന്‍ വേഷം കൈകാര്യം ചെയ്യുന്നത് മലയാളി താരം ഇന്ദ്രജിത്താണ്.


Click it and Unblock the Notifications