കോടികളൊഴുകുന്ന തമിഴ് സിനിമ

By Staff

തമിഴ് സിനിമയുടെ നിര്‍മ്മാണച്ചെലവും താരങ്ങളുടെയും സാങ്കേതിക വിദഗ്ധരുടെയും പ്രതിഫലവും കോടികള്‍ കടന്ന് മുന്നേറുകയാണ്. കോടികള്‍ മുതലിറക്കി പതിന്മടങ്ങ് കോടികള്‍ ലാഭം കൊയ്യുന്ന വന്‍വ്യവസായങ്ങളുടെ ശ്രേണിയിലേയ്ക്ക് തമിഴ് സിനിമാ രംഗം മാറുന്നു. കോളിവുഡില്‍ പൊടിയുന്ന കോടികളുടെ കണക്കു കേട്ടാല്‍ മലയാളികള്‍ക്ക് ഹൃദയസ്തംഭനം ഉണ്ടായേക്കാം.

തമിഴ് ചിത്രത്തിന്റെ നിര്‍മ്മാണച്ചെലവിനെക്കുറിച്ച് പറയുമ്പോള്‍ ബ്രഹ്മാണ്ഡ രജനി ചിത്രമായ ശിവജിയെ താരതമ്യപ്പെടുത്തുന്നത് ശരിയാവില്ല. എത്രയാണ് ശിവജിയുടെ ആകെ നിര്‍മ്മാണച്ചെലവെന്ന കാര്യം ഇനിയും ആരും പുറത്തു പറഞ്ഞിട്ടുമില്ല. നൂറു കോടിയെന്നൊക്കെയാണ് പറയുന്നത്.

രജനി ഈ ചിത്രത്തിന് വാങ്ങിയ പ്രതിഫലം ഇരുപതു കോടിയാണത്രേ! ഒരു ചിത്രത്തിലെ ഒരു താരത്തിന്റെ പ്രതിഫലമാണ് ഇരുപതു കോടി. മറ്റേതെങ്കിലും ജോലിയുമായി ഒരു താരതമ്യത്തിനും വകുപ്പില്ലാത്തവിധം അപ്രാപ്യമായ പ്രതിഫലം.

വര്‍ഷത്തില്‍ ഒരു ചിത്രം പോലും ചെയ്യുന്നില്ല രജനി. ആ നിലയ്ക്ക് മറ്റുതാരങ്ങളുടെ പ്രതിഫലത്തെ രജനിയുമായി തട്ടിക്കുന്നതും ശരിയല്ല. ഇളയ ദളപതി വിജയ് ആണ് രജനി കഴിഞ്ഞാല്‍ തമിഴില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരം. അഞ്ചു കോടിയാണത്രേ വിജയിന്റെ പ്രതിഫലം. സ്വര്‍ഗചിത്ര അപ്പച്ചന്‍ നിര്‍മ്മിച്ച സൂപ്പര്‍ഹിറ്റ് ചിത്രമായ അഴകിയ തമിഴ് മകന്‍ എന്ന ഏറ്റവും പുതിയ ചിത്രത്തിലെ പ്രതിഫലമാണിത്.

രണ്ടോ മൂന്നോ ചിത്രങ്ങള്‍ വര്‍ഷം ചെയ്യുമ്പോള്‍ വിജയ് പത്തു മുതല്‍ പതിനഞ്ചു കോടി വരെ സമ്പാദിക്കും. മേഖല തിരിച്ച് നേടുന്ന ചിത്രത്തിന്റെ വിതരണാവകാശത്തില്‍ നിന്നുളള വരുമാനം വേറെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X