വിക്രം വാങ്ങുന്നതും കോടികള്‍
വിക്രവും വാങ്ങുന്നുണ്ട് രണ്ടു കോടി പ്രതിഫലം. ഭീമ, കന്തസ്വാമി മുതലായ ചിത്രങ്ങള്‍ ബോക്സോഫീസില്‍ ചരിത്രമെഴുതിയാല്‍ വിജയിന് തുല്യമായ പ്രതിഫലം വിക്രമും വാങ്ങിയേക്കാം.
ചിമ്പുവും ധനുഷുമെല്ലാം ഒരുകോടിക്കു മേല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങള്‍ തന്നെ. ഒന്നോ രണ്ടോ ചിത്രങ്ങള്‍ വിജയിച്ചാല്‍ ഏതു യുവതാരത്തിന്റെയും പ്രതിഫലം തമിഴില്‍ ഒരു കോടിയായി ഉയരുമെന്ന നിലയാണ് ഇപ്പോള്‍.
നായികമാരുടെ കാര്യവും വ്യത്യസ്തമല്ല. തൃഷയുടെ പ്രതിഫലം ഒന്നരക്കോടിയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പാട്ടുകളില്‍ മറിയില്ലാത്ത ഗ്ലാമര്‍ പ്രദര്‍ശനവും അല്ലാത്തപ്പോള്‍ നായകന്റെ നിഴലുമാണ് ഏതുഭാഷയിലെയും നായികമാര്‍.
സൗന്ദര്യവും പ്രണയരംഗങ്ങളില്‍ ഇഴുകിച്ചേര്‍ന്ന് അഭിനയിക്കാനുളള ശേഷിയും നൃത്തമികവുമുളളവര്‍ക്ക് സിനിമ വാഗ്ദാനം ചെയ്യുന്ന പ്രതിഫലം കേട്ടാല്‍ കണ്ണു തളളിപ്പോകും.
മനസിനക്കരെ എന്ന ചിത്രത്തില്‍ തുടങ്ങി അഭിനയ ജീവിതത്തില്‍ നാലു വര്‍ഷം തികയുന്ന നയന്‍താരയും അറുപതു മുതല്‍ എഴുപതു ലക്ഷം രൂപ വരെ പ്രതിഫലം വാങ്ങുന്നു.


Click it and Unblock the Notifications