മലയാളത്തില്‍ കിട്ടുമോ ഈ വേതനം?
നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന സത്യന്‍ ചിത്രത്തില്‍ നായികയായി അരങ്ങേറിയ അസിന്റെയും പ്രതിഫലം ഇപ്പോള്‍ അമ്പതു ലക്ഷവും കടന്ന് മുന്നേറുന്നു. തമിഴും തെലുങ്കും കടന്ന് ഹിന്ദിയിലെത്തി നില്‍ക്കുകയാണ് അസിന്റെ കരിയര്‍ഗ്രാഫ്. ഹിന്ദിയിലും വിജയതാരമായാല്‍ തൃഷയ്ക്കു പിന്നാലെ പ്രതിഫലത്തില്‍ കോടി തികയ്ക്കുന്ന ദക്ഷിണേന്ത്യയിലെ അടുത്ത നടിയാവും അസിന്‍.
ശിവാജി എന്ന രജനി ചിത്രത്തില്‍ അഭിനയിച്ച ശ്രേയ അറിയപ്പെടുന്നത് സൂപ്പര്‍സ്റ്റാറുകളുടെ നായിക എന്നത്രേ! അഴകിയ തമിഴ് മകനില്‍ അഭിനയിച്ചതിന് ശ്രേയ വാങ്ങിയ പ്രതിഫലം അമ്പതു ലക്ഷം രൂപയാണ്.
സിമ്രാനു ശേഷം ഭംഗിയുളള അരക്കെട്ട് എന്ന വിശേഷണം നേടിയ പുതിയ താരം ഇലിയാനയും അമ്പതുലക്ഷം പ്രതിഫലം വാങ്ങുന്ന നടിയാണ്.
താരങ്ങള്‍ക്ക് മാത്രമല്ല തമിഴില്‍ തീവില. സംവിധായകനും കാമറാമാനും എഴുത്തുകാരനും സംഗീതസംവിധായകനുമൊക്കെ വന്‍പ്രതിഫലമാണ് വാങ്ങുന്നത്.


Click it and Unblock the Notifications