ഷങ്കറിന്റെ പ്രതിഫലം പത്തുകോടി
ശിവാജി സംവിധാനം ചെയ്യാന്‍ ഷങ്കര്‍ വാങ്ങിയ പ്രതിഫലം പത്തു കോടിയാണത്രേ!
കഴിവുളള ചെറുപ്പക്കാരെ പറഞ്ഞ പ്രതിഫലം നല്‍കി റാഞ്ചാന്‍ തയ്യാറാണ് നിര്‍മ്മാതാക്കള്‍. പ്രതിഭയ്ക്ക് വില നിശ്ചയിച്ച് ജോലി ചെയ്യുന്ന ഇവരാകട്ടെ പഴയ തലമുറയില്‍ നിന്നും തികച്ചും വിഭിന്നരും.
കലാകാരന്മാരെന്നാല്‍ കാശിനു കൊളളാത്തവരെന്നും മദ്യപിച്ചും പെണ്ണുപിടിച്ചും ജീവിതം തുലയ്ക്കുന്നവരുമെന്നുളള പഴയ നിര്‍വചനങ്ങള്‍ പൊളിച്ചെഴുതപ്പെടുന്നു. ഇന്ന് കലാകാരന്റെ കഴിവ് സിനിമയ്ക്ക് ഉപയോഗിക്കണമെങ്കില്‍ അവന്‍ ചോദിക്കുന്ന പ്രതിഫലം നല്‍കിയേ മതിയാവൂ.
വിവേക്, വടിവേലു പോലുളള ഹാസ്യതാരങ്ങള്‍ക്കു പോലും കോടികളാണ് പ്രതിഫലം.
കുറേ ചിത്രങ്ങള്‍ അടുപ്പിച്ച് പരാജയപ്പെട്ടിട്ടും രണ്ടു കോടിക്ക് മുകളില്‍ പ്രതിഫലം വാങ്ങുന്നുണ്ട് അജിത്ത്. ആദ്യ ആഴ്ചകളില്‍ തീയേറ്ററുകള്‍ ഇളക്കി മറിച്ച് വമ്പന്‍ ഇനിഷ്യല്‍ കളക്ഷന്‍ സൃഷ്ടിക്കാന്‍ പോന്ന ആരാധക വൃന്ദം ഇപ്പോഴും അജിത്തിനുണ്ട്. അതുകൊണ്ട് അജിത്തിനെ നായകനാക്കി ചിത്രം ചെയ്യുന്ന നിര്‍മ്മാതാവിന് നഷ്ടം വരില്ല. ചിത്രം പൊളിഞ്ഞാലും മുടക്കുമുതല്‍ തിരിച്ചു കിട്ടുമെന്ന് ചുരുക്കം.
താരങ്ങളും സാങ്കേതിക വിദഗ്ധരും കോടികള്‍ പ്രതിഫലം വാങ്ങുന്ന വലിയൊരു വ്യവസായ സാമ്രാജ്യമായി വളര്‍ന്നു വരികയാണ് തമിഴ് സിനിമാ ലോകം. വമ്പന്‍ ബാനറുകള്‍ കൃത്യമായ ബിസിനസ് പ്ലാനുമായി നിര്‍മ്മാണ മേഖലയിലേയ്ക്ക് കടക്കുന്നതോടെ ഈ വ്യവസായത്തിന് ഒരു അടുക്കും ചിട്ടയും വരുമെന്ന് കരുതാം.
മുന്‍പേജുകളില്‍


Click it and Unblock the Notifications