കുചേലന്‍ സെപ്തംബറിലെന്ന് വാസു

By Staff

Rajnikanth in Kuselan
രജനീകാന്തിന്റെ പുതിയ ചിത്രം കുചേലന്‍ സെപ്തംബര്‍ മാസം റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ പി വാസു. കഥ പറയുമ്പോള്‍ എന്ന ശ്രീനിവാസന്‍ ചിത്രത്തിന്റെ തമിഴ് പതിപ്പാണ് കുചേലന്‍.

ചിത്രത്തിന്റെ 80 ശതമാനം ഷൂട്ടിംഗും പൂര്‍ത്തിയായതായി സംവിധായകന്‍ വെളിപ്പെടുത്തി. സെപ്തംബറില്‍ ചിത്രം റിലീസ് ചെയ്യാനാണ് നിര്‍മ്മാതാവിന്റെ ഉദ്ദേശം. ഇന്നോളമുളള എല്ലാ രജനീ ചിത്രങ്ങളെയും വെല്ലുന്ന രീതിയില്‍ ചിത്രം റിലീസ് ചെയ്യുമെന്നും പി വാസു അറിയിച്ചു.

"ചിത്രത്തിന്റെ റിലീസിനെക്കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഞങ്ങള്‍ നടത്തിയിട്ടില്ല. എന്നാല്‍ സെപ്തംബറില്‍ റിലീസ് ചെയ്യാനാണ് ഉദ്ദേശം. റിലീസ് തീയതി പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ അത് പിന്നീട് മാറ്റിവെയ്ക്കുന്ന പ്രശ്നമില്ല. രജനിസാറിനും അത് ഇഷ്ടമല്ല", ദശാവതാരത്തിന്റെ ഷൂട്ടിംഗ് തീയതി പലതവണ മാറ്റിവെച്ചതിനെ പരോക്ഷമായി വിമര്‍ശിച്ച് വാസു പറഞ്ഞു.

ജൂണ്‍ 15ന് കുചേലനെക്കുറിച്ച് സംസാരിക്കാന്‍ വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. ചിത്രത്തിന്റെ റിലീസ് തീയതി ഔദ്യോഗികമായി അന്ന് പ്രഖ്യാപിക്കും".

കുചേലന്റെ ആഡിയോ റിലീസ് ജൂണ്‍ 20ന് തന്നെ നടക്കുമെന്നും സംവിധായകന്‍ പറഞ്ഞു.

ബന്ധപ്പെട്ട വാര്‍ത്തകള്‍









Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X