twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്റ്റൈല്‍ മന്നന് ജന്മദിനാശംസകള്‍ നേരൂ!

    By Staff
    |

    മഹാരാഷ്ട്രക്കാരായ രാമോജിറാവു ഗെയ്ക്ക് വാദിന്റെയും ജീജാഭായിയുടെയും നാലാമത്തെ മകനായാണ് ശിവാജി റാവു ജനിച്ചത്. അഞ്ചാമത്തെ വയസില്‍ ശിവാജിയുടെ അമ്മ മരിച്ചു. ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞതായിരുന്നു ബാല്യകാലം.

    പഠനം കഴിഞ്ഞ് ബാംഗ്ലൂര്‍ മെട്രോപൊളിറ്റന്‍ ട്രാന്‍സ് പോര്‍ട്ട് കോര്‍പറേഷനില്‍ ബസ് കണ്ടക്ടറായി ജോലി നോക്കിയ ശിവാജി ഇടയ്ക്ക് നാടകങ്ങളില്‍ അഭിനയിക്കാനും സമയം കണ്ടെത്തി. എണ്ണമറ്റ നാടകവേദികളിലെ അനുഭവ പരിചയം ശിവാജിയിലെ നടനെ പാകപ്പെടുത്തി.

    1975ല്‍ റിലീസ് ചെയ്ത കഥ സംഗമ എന്ന കന്നഡ ചിത്രത്തിലൂടെ ശിവാജി സിനിമയിലെത്തി. പ്രത്യേക സ്റ്റൈലില്‍ സിഗരറ്റ് ചുണ്ടിലെറിഞ്ഞ് പിടിപ്പിക്കുന്ന ശിവാജി, ആ സ്റ്റൈലോടെ ഒരുനാള്‍ തികച്ചും യാദൃശ്ചികമായി തമിഴ് സംവിധായകന്‍ കെ ബാലചന്ദറിന്റെ കണ്ണില്‍ പെട്ടു. സംഗതി നന്നേ ഇഷ്ടപ്പെട്ട ബാലചന്ദര്‍ തന്റെ അടുത്ത ചിത്രമായ അപൂര്‍വരാഗങ്ങളിലെ കാന്‍സര്‍ രോഗിയുടെ വേഷം ശിവാജിക്ക് നല്‍കി.

    കെ ബാലചന്ദറാണ് ശിവാജിക്ക് രജനികാന്തെന്ന് പേരിട്ടത്. കന്നഡ നാടകവേദികളില്‍ ശിവാജി അറിയപ്പെട്ടിരുന്നത് ഈ പേരിലാണ്. അങ്ങനെ കര്‍ണാടകത്തില്‍ ജനിച്ച മഹാരാഷ്ട്രക്കാരനായ ശിവാജി റാവു ഗെയ്ക്ക് വാദ്, രജനീകാന്തെന്ന പേരില്‍ തമിഴ് സിനിമാ ലോകത്ത് തന്റെ അരങ്ങേറ്റം കുറിച്ചു, 1975ല്‍.

    പിന്നീടുളളതെല്ലാം ചരിത്രമാണ്. ഉദയനാണ് താരം എന്ന ചിത്രത്തില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച തെങ്ങുംമൂട് രാജപ്പന്‍ പറഞ്ഞതു പോലെ, കാര്യമായ സൗന്ദര്യമോ, വെളുപ്പോ ഉയരമോ ഇല്ലാത്ത രജനീകാന്ത്, വെളളിത്തരയിലെ കാന്തമായി. ജനകോടികളെ തീയേറ്ററുകളിലേയ്ക്ക് വലിച്ചടുപ്പിച്ച സിനിമാകാന്തം.

    ഇന്ന് ലോകസിനിമയിലെ സൂപ്പര്‍താരമാണ് രജനീകാന്ത്. രജനിക്ക് തുല്യന്‍ രജനി മാത്രം. സിനിമാ ചരിത്രത്തിലെ സമാനതകളില്ലാത്ത പ്രതിഭാസമായി മാറിയ രജനിയ്ക്ക് ഡിസംബര്‍ 12ന് 58 വയസ് തികയുന്നു.

    സ്വപ്രയത്നം കൊണ്ട് സിനിമാലോകത്ത് സ്വന്തം സിംഹാസനം തീര്‍ത്ത രജനിക്ക് ജന്മദിനാശംസകള്‍ നേരാന്‍

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X