twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    60 മിനിട്ടിന് 21 കോടി

    By Super
    |

    കുചേലന്‍ സിനിമയുടെ ആകെ ദൈര്‍ഘ്യം 155 മിനിട്ടാണ്. അതില്‍ രജനി പ്രത്യക്ഷപ്പെടുന്നത് 60 മിനിട്ട് നേരം. മുഴുനീള വേഷത്തിലഭിനയിച്ച ശിവാജിയെ അപേക്ഷിച്ച് പ്രതിഫലം ഒരു കോടി രജനി അധികം വാങ്ങിയാണ് രജനി കുചേലനായത്.

    ശിവാജിയില്‍ 20 കോടി പ്രതിഫലം വാങ്ങിയ രജനി കുചേലനില്‍ 21 കോടിയാണ് പ്രതിഫലം കൈപ്പറ്റിയിരിക്കുന്നത്. കഥ പറയുമ്പോള്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച അശോക് രാജ് ചിത്രത്തില്‍ ആകെ പ്രത്യക്ഷപ്പെടുന്നത് 18 മിനിട്ടാണ്.

    പ്രതിഫലം ഒരു കോടി അധികം വാങ്ങിയെങ്കിലും വലിയ പ്രതീക്ഷയുമായൊന്നും ഈ ചിത്രം കാണാന്‍ വരരുതെന്ന് സ്റ്റൈല്‍ മന്നന്‍ തന്റെ ആരാധകര്‍ക്ക് രഹസ്യ നിര്‍ദ്ദേശം നല്‍കിയെന്നും പറയപ്പെടുന്നു. മുഴുനീള വേഷം പ്രതീക്ഷിച്ച് ചിത്രത്തിന് തളളിക്കയറി നിരാശകാരുതെന്ന് ആദ്യമേ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് സൂപ്പര്‍താരം.

    ഏതായാലും ശിവാജിയുടേതിന് സമാനമായി വന്‍കോലാഹലമൊന്നും കുചേലന്‍ ഉണ്ടാക്കുന്നില്ല. 900 പ്രിന്റുകള്‍ ലോകമാകെ റിലീസ് ചെയ്യുന്നുണ്ടെന്നത് നേര്. ശിവാജിയുണ്ടാക്കിയ മാധ്യമ ചലനമൊന്നും കുചേലന്‍ സൃഷ്ടിക്കുന്നില്ല. ആഗസ്റ്റ് ഒന്നിനാണ് കുചേലന്റെ റിലീസ്. അന്നാണ് സൂര്യഗ്രഹണവും.

    ശ്രീനിവാസന്റെ കഥ പറയുമ്പോള്‍ എന്ന ചിത്രത്തിന്റെ കഥയാണ് കുചേലനെങ്കിലും അതുമായി എന്തെങ്കിലും ബന്ധം ഈ ചിത്രത്തിനുണ്ടോയെന്ന് റിലീസിനു ശേഷമേ പറയാനാകൂ. മണിച്ചിത്രത്താഴിന്റെ തമിഴ് മുഖമായ ചന്ദ്രമുഖിയുടെ ഓര്‍മ്മ മലയാളികള്‍ക്കുണ്ട്. ചന്ദ്രമുഖി സംവിധാനം ചെയ്ത പി വാസു തന്നെയാണ് കുചേലനും സംവിധാനം ചെയ്തിരിക്കുന്നത്. മണിച്ചിത്രത്താഴ് ചന്ദ്രമുഖിയുമായപ്പോള്‍ സംഭവിച്ചതത്രയും ഇവിടെയും നടക്കുമെന്ന് ഉറപ്പ്.

    കഥ പറയുമ്പോള്‍ എന്ന ചിത്രത്തില്‍ ശ്രീനിവാസന്‍ ചെയ്ത ബാര്‍ബറുടെ വേഷം കുചേലനില്‍ പശുപതിയാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പരസ്യങ്ങളിലോ, പ്രചരണത്തിലോ ഒന്നും പശുപതിക്ക് ഒരു സ്ഥാനവുമില്ല. സര്‍വം രജനി മയം. ചിത്രത്തിന്റെ ആകെ ദൈര്‍ഘ്യത്തിന്റെ പകുതി പോലും രജനി പ്രത്യക്ഷപ്പെടാത്ത സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ ആരാധകര്‍ എങ്ങനെ പ്രതികരിക്കുമെന്ന് സംവിധായകനോ നിര്‍മ്മാതാക്കള്‍ക്കോ ഇല്ല.

    തമിഴ്, തെലുങ്ക് ഭാഷകളിലാണ് കുചേലന്‍ റിലീസ് ചെയ്യുന്നത്. കുചേലുഡു എന്നാണ് തെലുങ്ക് ചിത്രത്തിന്റെ പേര്. പശുപതിയുടെ വേഷം ജഗപതി ബാബുവാണ് തെലുങ്കില്‍ അവതരിപ്പിക്കുന്നത്. മലയാളം പതിപ്പില്‍ നിന്ന് വ്യത്യസ്തമായി നയന്‍താരയ്ക്കു വേണ്ടിയും ഒരു കഥാപാത്രം സൃഷ്ടിച്ചിട്ടുണ്ട്.

    ഒരു പാട്ടും സംഘട്ടനവുമുണ്ടത്രേ രജനിയ്ക്ക്.

    സെവന്‍ ആര്‍ട്ട്സ് ജി പി വിജയകുമാറും തമിഴ് സംവിധായകന്‍ കെ ബാലചന്ദറിന്റെ മകള്‍ പുഷ്പ കന്ദസ്വാമിയുമാണ് നിര്‍മ്മാതാക്കള്‍. വിതരണം പിരമിഡ് സായ്‍മിറ.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X