»   » സിനിമയില്‍ വേശ്യയാവുമ്പോള്‍ വെറുക്കരുതെന്ന് നമിത

സിനിമയില്‍ വേശ്യയാവുമ്പോള്‍ വെറുക്കരുതെന്ന് നമിത

Posted By:
Subscribe to Filmibeat Malayalam
Namitha
നമിതയ്ക്ക് അടുത്ത തമിഴ് സിനിമയില്‍ വേശ്യയുടെ റോളാണ്. അല്പം പേടിയോടെയാണ് നമിത ഈ വേഷം സ്വീകരിച്ചത്. ഇളൈങ്കന്‍ എന്ന ഈ ചിത്രത്തിന്റെ കഥയും സംഭാഷണവും എഴുതിയിരിയ്ക്കുന്നത് തമിഴ്‍നാട് മുഖ്യമന്ത്രി എം കരുണാനിധിയാണ്.

മോശപ്പെട്ട കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നതുകൊണ്ട് തന്നെ വെറുക്കരുതെന്നാണ് നമിത ആരാധകരോട് അഭ്യര്‍ത്ഥിയ്ക്കുന്നത്. ഈ ചിത്രത്തിന് വേണ്ടി കടുത്ത വ്യായാമം ചെയ്ത് തടി കുറച്ചിരിയ്ക്കുകയാണ് നമിത.

മീര ജാസ്മിന്‍, രമ്യ നമ്പീശന്‍, ഖുശ്ബു, സുമന്‍ എന്നിവരാണ് ഈ സിനിമയിലെ മറ്റ് നടിമാര്‍. ശ്രീപെരുമ്പതൂരില്‍ സിനിമയുടെ ചിത്രീകരണം പുരോഗമിയ്ക്കുകയാണ്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam