»   » സമാന്തയെ മണിയ്ക്ക് വേണ്ട!

സമാന്തയെ മണിയ്ക്ക് വേണ്ട!

Posted By:
Subscribe to Filmibeat Malayalam
Samantha
മണിരത്‌നം ചിത്രത്തില്‍ ഒരു റോള്‍-ഇന്ത്യയിലെ ഏത് ചലച്ചിത്ര താരത്തിന്റെയും സ്വപ്‌നങ്ങളിലുണ്ടാവുമെന്ന കാര്യത്തില്‍ സംശയം വേണ്ട. അത്രത്തോളം വിലമതിയ്ക്കുന്നുണ്ട് അവരതിനെ.

മണിരത്‌നത്തിന്റെ ഫോണ്‍ വന്നപ്പോള്‍ കോളിവുഡിലെ ഗ്ലാമര്‍ താരം സമാന്തയും ഏറെ സന്തോഷിച്ചു. മറ്റുള്ളവരുടെ സ്വപ്‌നമാണല്ലോ തന്നെ തേടിയെത്തിയതെന്ന് നടിയ്ക്ക് മനസ്സിലായിരുന്നു. പുതിയ പ്രൊജക്ടിന്റെ ഭാഗമായി സ്‌ക്രീന്‍ ടെസ്റ്റിന് വേണ്ടിയായിരുന്നു സമാന്തയോട് വരാന്‍ മണഇ ആവശ്യപ്പെട്ടത്.

ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന നീ താന്‍ പൊന്‍വസന്തം എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് മണിയുടെ ഓഫീസില്‍ നിന്നും സമാന്തയ്ക്ക് ഫോണ്‍ വന്നത്. ഒരു നിമിഷം പോലും താമസിയ്ക്കാതെ വന്ന് സ്‌ക്രീന്‍ ടെസ്റ്റില്‍ പങ്കെടുത്തെങ്കിലും മണിയ്ക്ക് സാമന്തയെ ബോധിച്ചില്ലത്രേ. ചിത്രത്തിലെ നായികവേഷം നടിയ്ക്ക് ചേരുന്നില്ലെന്നും പറഞ്ഞ് മണിരത്‌നം സാമന്തയെ മടക്കുകയും ചെയ്തു.

മുന്‍കാല സൂപ്പര്‍താരം കാര്‍ത്തിക്കിന്റെ മകന്‍ ഗൗതം നായകനാവുന്ന ചിത്രത്തിന് വേണ്ടിയാണ് മണിരത്‌നം നായികയെ തേടുന്നത്. അതിനുള്ള തിരച്ചില്‍ ഇനിയും തുടരുമെന്നാണ് മണിയോട് അടുത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

English summary
Grapevine has it that Samantha was called for a screen test by India’s ace director Mani Ratnam but she did not get the coveted role.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam