മടങ്ങി വന്നത് സൂര്യയുടെ നിര്‍ബന്ധം കൊണ്ട്: ജ്യോതിക
പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള മഞ്ജു വാര്യരുടെ തിരിച്ചുവരവായിരുന്നു ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ സംഭവിച്ചത്. അതിന് പിന്നിലെ കഥ എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ. അതേ ചിത്രത്തിന്റെ തമിഴ് റീമേക്കിലൂടെയാണ് ജ്യോതികയുടെയും തിരിച്ചുവരവ്. 36 വയതിനിലേ എന്ന് പരിട്ടിരിക്കുന്ന ചിത്രത്തിലൂടെ ജ്യോ എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നു.
സൂര്യയുടെയും കുടുംബത്തിന്റെ നിര്‍ബന്ധം കൊണ്ടാണ് താന്‍ വീണ്ടും അഭിനയിച്ചതെന്ന് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങില്‍ സംസാരിക്കവെ ജ്യോതിക പറഞ്ഞു. വീണ്ടും സിനിമയിലേക്കെത്തുമെന്ന് പ്രതീക്ഷിച്ചതേയല്ല. ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും നിര്‍ബന്ധവും പിന്തുണയുമാണ് ഈ തിരിച്ചുവരവ്- ജ്യോ പറഞ്ഞു. സൂര്യയ്ക്കും പറയാനുണ്ടായിരുന്നു ഒത്തിരി. ചിത്രങ്ങളിലൂടെ തുടര്‍ന്ന് വായിക്കു...

മടങ്ങി വന്നത് സൂര്യയുടെ നിര്‍ബന്ധം കൊണ്ട്
വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടുനിന്ന ജ്യോതിക എട്ട് വര്‍ഷത്തിന് ശേഷം വീണ്ടും തിരിച്ചെത്തുകയാണ് 36 വയതിനിലേ എന്ന ചിത്രത്തിലൂടെ. ജ്യോതികയുടെ ശരിയായ വയസ്സും 36 ആണ് എന്നത് തികച്ചും യാദൃശ്ചികം.

മടങ്ങി വന്നത് സൂര്യയുടെ നിര്‍ബന്ധം കൊണ്ട്
ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്കുള്ളില്‍ നന്ദി പറയരുത് എന്നാണ്. പക്ഷെ സൂര്യ, സൂര്യ എന്റെ ലോകമാണെന്ന് പറഞ്ഞുകൊണ്ടാണ് ജ്യോതിക പ്രിയതമനോട് നന്ദി പറഞ്ഞത്. തമിഴ് സിനിമയില്‍ ഞാന്‍ വന്നത് മുതല്‍ ആദ്യം കണ്ടത് സൂര്യയെയാണ്. അന്ന് മുതല്‍ ഇന്നുവരെ എനിക്കൊപ്പം ഒരു തൂണ് പോലെ സൂര്യ നില്‍ക്കുന്നു എന്ന് ജ്യോതിക പറഞ്ഞു.

മടങ്ങി വന്നത് സൂര്യയുടെ നിര്‍ബന്ധം കൊണ്ട്
സൂര്യയ്‌ക്കൊപ്പം അവരുടെ കുടുംബവു തന്നെ പിന്തുണയ്ക്കുന്നു. ഞാന്‍ വീണ്ടും സിനിമയിലേക്ക് വരുന്നതിന് യാതൊരു എതിരഭിപ്രായവും അവര്‍ക്കുണ്ടായില്ല. മറിച്ച് ഞാന്‍ ഷൂട്ടിങിന് വരുമ്പോള്‍ കുട്ടികളുടെ കാര്യമൊക്കെ നോക്കുന്നത് സൂര്യയുടെ അച്ഛനും അമ്മയുമാണ്.- ജ്യോതിക പറഞ്ഞു.

മടങ്ങി വന്നത് സൂര്യയുടെ നിര്‍ബന്ധം കൊണ്ട്
തന്റെ കരിയറിലെ ഏറ്റവും ശക്തമായ വേഷവും ഏറ്റവും നല്ല ചിത്രവും ഇതായിരിക്കുമെന്ന് ജ്യോതിക പറഞ്ഞു. ഇങ്ങനെ ഒരു ചിത്രം തനിക്ക് നല്‍കിയ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനോട് നന്ദി പറയാനും നടി മറന്നില്ല. സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഓരോരുത്തരുടെ പേര് എടുത്തു പറഞ്ഞ് ജ്യോതിക അവരോട് നന്ദി പറഞ്ഞു.

മടങ്ങി വന്നത് സൂര്യയുടെ നിര്‍ബന്ധം കൊണ്ട്
ചിത്രം നിര്‍മിയ്ക്കുന്നത് തന്നെ സൂര്യയുടെ ഡി2 എന്റര്‍ടൈന്‍മെന്റാണ്. സൂര്യ നിര്‍മിയ്ക്കുന്ന കന്നി ചിത്രം ഭാര്യ മടങ്ങിവന്ന് അഭിനയിക്കുന്ന ആദ്യ ചിത്രം!

മടങ്ങി വന്നത് സൂര്യയുടെ നിര്‍ബന്ധം കൊണ്ട്
ഇതൊരു പ്രായിശ്ചിത്തമാണ്. ഒരു ശരാശരി ഇന്ത്യന്‍ മനുഷ്യനെ പോലെ വിവാഹ ശേഷം ഭാര്യയെ അടുക്കളയിലേക്കും കുട്ടികളിലേക്കും തള്ളിവിട്ടെന്ന ചിന്ത എന്റെ മനസ്സില്‍ ഉണ്ടായിരുന്നു. അതിനുള്ള പ്രായിശ്ചിത്തമാണിത്. എന്തുകൊണ്ട് വിവാഹ ശേഷം ജ്യോ അഭിനയിച്ചില്ലെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഈ ചിത്രമെന്നും സൂര്യ പറഞ്ഞു.

മടങ്ങി വന്നത് സൂര്യയുടെ നിര്‍ബന്ധം കൊണ്ട്
ജ്യോതികയുടെ കഴിവുകളെ നാലു ചുമരുകള്‍ക്കുള്ളില്‍ അമര്‍ത്തി കൊല്ലുന്നതായി പോലും എനിക്ക് തോന്നി. എന്റെ ആരാധകര്‍ പോലും ജ്യോയെ സിനിമയില്‍ നിന്ന് അകറ്റി നിര്‍ത്തിയതിന് എന്നോട് ദേഷ്യപ്പെട്ടു- സൂര്യ പറഞ്ഞു.

മടങ്ങി വന്നത് സൂര്യയുടെ നിര്‍ബന്ധം കൊണ്ട്
സൂര്യയുടെ അനുജനും നടനുമായ കാര്‍ത്തിയും ഓഡിയോ ലോഞ്ചിന് എത്തിയിരുന്നു. മൊഴി കണ്ടതുമുതല്‍ ഞാന്‍ അണ്ണിയുടെ ഫാന്‍ ആണെന്നാണ് കാര്‍ത്തി പറഞ്ഞത്. ചിത്രത്തിന്റെ ടീസറും ട്രെയിലറും(ട്രെയിലര്‍ കാര്‍ത്തി നേരത്തെ കണ്ടതാണ്, ഇതുവരെ റിലീസ് ചെയ്തിട്ടില്ല) എന്റെ ആവേശം കൂട്ടുന്നെന്നും അണ്ണിയെ വീണ്ടും സ്‌ക്രീനില്‍ കാണാനുള്ള എക്‌സൈറ്റ്‌മെന്റിലാണ് താനെന്നും കാര്‍ത്തി പറഞ്ഞു.

മടങ്ങി വന്നത് സൂര്യയുടെ നിര്‍ബന്ധം കൊണ്ട്
സൂര്യയുടെ അച്ഛനും നടനുമായ ശിവകുമാറിനും മരുമകളെ കുറിച്ച് നല്ല അഭിപ്രായമാണ്. നാല് അവതരാമെടുത്ത പെണ്ണാണ് ജ്യോ എന്ന് ശിവകുമാര്‍ പറഞ്ഞു. സൂര്യയ്ക്ക് ഭാര്യ, മക്കള്‍ക്ക് അമ്മ, ഞങ്ങള്‍ക്ക് മകള്‍, നിങ്ങള്‍ക്ക് കലാകാരി അങ്ങനെ നാല് അവതാരത്തോട് ജ്യോ നീതി പുലര്‍ത്തുന്നു. തിരിച്ചുവരവില്‍ അതിയായ സന്തോഷമുണ്ടെന്നും എന്നാല്‍ എപ്പോഴും കുടുംബത്തിനാണ് മേല്‍ക്കോയ്മയെന്നും ശിവകുമാര്‍ പറഞ്ഞു.

മടങ്ങി വന്നത് സൂര്യയുടെ നിര്‍ബന്ധം കൊണ്ട്
സൂര്യയ്ക്കും ജ്യോതികയ്ക്കുമൊപ്പം മക്കള്‍ ദിയ ദേവ്, കാര്‍ത്തി, ശിവകുമാര്‍, സംവിധായകരായ ബാല, വസന്ത്, പാണ്ഡിരാജ്, വെങ്കിട് പ്രഭു, ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ റഹ്മാന്‍, അഭിരാമി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.


Click it and Unblock the Notifications











